പുതിയ സിനിമയില്‍ മൃഗങ്ങള്‍ മാത്രം! അനിമേഷന്‍ ഇല്ലാതെ പുതിയ പരീക്ഷണവുമായി പാര്‍ത്ഥിപന്‍

വ്യത്യസ്തമായ സിനിമകളിലൂടെ സംവിധാന മികവ് തെളിയിച്ചയാളാണ് പാര്‍ത്ഥിപന്‍. ഇപ്പോഴിതാ പുതുമയാര്‍ന്ന ഒരു ആശയവുമായി പാര്‍ത്ഥിപന്‍ വീണ്ടും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൃഗങ്ങളെ മാത്രം വച്ച് പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാര്‍ത്ഥിപന്‍ ഇപ്പോള്‍. സിനിമയില്‍…

വ്യത്യസ്തമായ സിനിമകളിലൂടെ സംവിധാന മികവ് തെളിയിച്ചയാളാണ് പാര്‍ത്ഥിപന്‍.
ഇപ്പോഴിതാ പുതുമയാര്‍ന്ന ഒരു ആശയവുമായി പാര്‍ത്ഥിപന്‍ വീണ്ടും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൃഗങ്ങളെ മാത്രം വച്ച് പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാര്‍ത്ഥിപന്‍ ഇപ്പോള്‍.

സിനിമയില്‍ ഒരു മനുഷ്യ കഥാപാത്രവും ഉണ്ടാവില്ല. സിനിമ യാതൊരു അനിമേഷന്‍ സാധ്യതകളുമില്ലാതെയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ ആശയം കേട്ടപ്പോഴേ ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

പുതിയ ചിത്രം ‘ഇരവിന്‍ നിഴല്‍’ ഹിന്ദി റീമേക്കും പാര്‍ത്ഥിപന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അജയ് ദേവ്ഗണ്‍ ആണ് സിനിമയിലെ നായകന്‍. ലോകത്തിലെ തന്നെ ആദ്യത്തെ നോന്‍-ലീനിയര്‍ സിംഗിള്‍ ഷോട്ട് ചിത്രമാണ് ‘ഇരവിന്‍ നിഴല്‍’.

2019ല്‍ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരുന്നു. പാര്‍ത്ഥിപന്‍ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച സിനിമയിലെ ഏക അഭിനേതാവും അദ്ദേഹം തന്നെയായിരുന്നു, ഏക അഭിനേതാവ് മാത്രം അഭിനയിച്ച മൂന്നാമത്തെ തെന്നിന്ത്യന്‍ ചിത്രമായിരുന്നു ‘ഒത്ത സെരുപ്പ്’.