എല്ലാവർക്കും ആവിശ്യം എന്റെ ശരീരം ആയിരുന്നു, പലരുടെയും കൂടെ ഡേറ്റിങ്ങിനു പോയിട്ടുണ്ട്!

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളെ കുറിച്ച്…

Raai Laxmi about Love

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. laxmi-rai-photoshoot (2)

അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ആണ് താരം തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ പ്രണയത്തെയും പ്രണയ പരാചയങ്ങളെയും കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതിരുന്ന വികാരം ആയിരുന്നു പ്രണയം. എന്നാൽ പ്രണയം നടിച്ച് തന്റെ അടുത്ത് കൂടിയവർ എല്ലാം തന്നെ ചതിക്കുകയായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

Raai Laxmi about film
Raai Laxmi about film

‘എനിക്ക് ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരുടെയും കൂടെ ഞാൻ ഡേറ്റിങ്ങിനു പോയിട്ടുമുണ്ട്. എന്നാൽ ആർക്കും എന്നോട് യഥാർത്ഥ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. അവരെല്ലാം ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രം ആയിരുന്നു. അവരിൽ ആരും എന്നെ മനസ്സിലാക്കാനോ മനസിക്കായി എന്നോട് അടുക്കാനോ ഇത് വരെ ശ്രമിച്ചിട്ടില്ല. അത് എനിക്കും മനസ്സിലാകും. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രം എനിക്ക് കഴിയുന്നില്ല. അത് കൊണ്ട് തന്നെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം മറന്ന് ഞാൻ വീണ്ടും പ്രണയത്തിൽ വീണ് പോയിട്ടുണ്ട് ‘ എന്നുമാണ് ലക്ഷ്മി മനസ്സ് തുറന്നത്. ലക്ഷ്മിയുടെ ഈ തുറന്ന് പറച്ചിൽ കേട്ട് അമ്പരന്നിരിക്കുകയാണ് താരത്തിന്റെ ആരാധകരും.

Raai Laxmi
Raai Laxmi

റായ് ലക്ഷ്മി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് രഞ്ജിത്ത് സംവിധാനം ചെയ്ത റോക്ക് ആന്‍ഡ് റോളില്‍ മോഹന്‍ലാലിന്റെ നായിക ആയിട്ടായിരുന്നു. ചിത്രം പരാജയപെട്ടെങ്കിലും ലക്ഷ്മി റായ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2009 ല്‍ നടി അഭിനയിച്ച എല്ലാ മലയാള ചിത്രങ്ങളും വിജയമായിരുന്നു. അണ്ണന്‍ തമ്പി, ഹരിഹര്‍ നഗര്‍ 2, ഇവിടം സ്വര്‍ഗമാണ്, ചട്ടമ്പിനാട്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നി ചിത്രങ്ങള്‍ തിയറ്ററില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറി. അതോടെ റായ് ലക്ഷ്മി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറുകയും ചെയ്തു. എന്നാൽ തമിഴിൽ താരത്തെ കാത്ത് മികച്ച അവസരങ്ങൾ ആണ് ഇരുന്നത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു.