കസ്‍തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ റെബേക്ക പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ മനം കീഴടക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് റബേക്ക ടെലിവിഷൻ പ്രേഷകരുടെ പ്രിയങ്കരിയായത്. ഇത് റബേക്കയെന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കണ്ണാടി വെച്ച് പക്വതയുള്ള കാവ്യയെ ആണ്. പരമ്പരയിൽ വലിയ സീരിയസ് കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആൾ ഭയങ്കര കുറുമ്പി ആണെന്ന് തന്നെ പറയാം. ഇന്നും കുട്ടിത്തം വിട്ട് മാറാത്ത റബേക്ക എങ്ങനെയാണ് കാവ്യ എന്ന സീരിയസ് വേഷം അവതരിപ്പിച്ച് തകർക്കുന്നതെന്ന് പ്രേക്ഷകർക്ക് ഇന്നും സംശയമാണ്.

Rabecca
കസ്തൂരി മാനിന്റെ ലൊക്കേഷനിൽ വെച്ച് റബേക്ക പങ്കുവെച്ചിരുന്ന ടിക്ക് ടോക്ക് വിഡിയോകൾക്ക് എല്ലാം മികച്ച് സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ഇതേ കുട്ടിത്വത്തോടെയാണ് റബേക്ക പെരുമാറാറുള്ളതും. സാമൂഹ്യമാധ്യമത്തിലും നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്.ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഭാവി വരനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരന്‍.

Rabecca
കഴിഞ്ഞ ദിവസം ആണ് ഇരുവരും ഇവരുടെ പ്രണയവാർഷികം ആഘോഷിച്ചത്. അഞ്ചാമത്തെ പ്രണയവാർഷികത്തിൽ ശ്രീജിത്തിനൊപ്പമുള്ള രസകരമായ ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് റബേക്ക പങ്കുവെച്ചത്. വിഡിയോയ്‌ക്കൊപ്പം പ്രണയാർദ്രമായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് റബേക്ക തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൂം റബേക്ക മുൻപ് പങ്കുവെച്ചിട്ടുണ്ട്.

Rabecca
ആദ്യ സീരിയൽ കസ്തൂരിമാണ് അല്ല യെങ്കിലും കസ്തൂരി മാൻ ആണ് താരത്തിന് പ്രശ്തി നേടി കൊടുത്തത്. സീരിയലുകൾ കൂടാതെ സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്. ശ്രീജിത്ത് സംവിധാനം ചെയ്ത ചിത്രം ആണ് മാർഗംകളി.
