സ്കൂൾ ജീവിതത്തിനു ശേഷം നിരവധി പ്രണയതകർച്ചകൾ ഉണ്ടായിട്ടുണ്ട്!

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് രചന നാരായണന്‍ കുട്ടി. ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ ഭാര്യയായി…

Rachana about love

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് രചന നാരായണന്‍ കുട്ടി. ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ ഭാര്യയായി ആണ് രചന സിനിമയിലേക്ക് ചുവട് വെച്ചത്. കുറഞ്ഞ നാളുകൾ കൊണ്ട് നിരവധി സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. അഭിനയം പോലെ തന്നെ നൃത്തത്തിലും അസാമാന്യ അറിവുള്ള നർത്തകി കൂടിയാണ് രചന. ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന രചന അത് ഉപേക്ഷിച്ച് തൃശ്ശൂരിലെ ഒരു നൃത്ത സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു. ആ സമയത്താണ് താരത്തിന് മാറിമായം എന്ന പരിപാടിയിലേക്ക് ക്ഷണം വന്നത്. പരുപാടി ശ്രദ്ധ നേടിയതോടെ രചനയും ശ്രദ്ധിക്കപെടുകയായിരുന്നു.

ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ തേപ്പ് അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഗേൾസ് ഒൺലി സ്കൂളിലാണ് സ്കൂൾ ലൈഫ് ചിലവഴിച്ചത്. അത് കൊണ്ട് തന്നെ അപ്പോഴൊന്നും പ്രണയമോ തേപ്പോ ഉണ്ടായിട്ടില്ല. എന്നാൽ അതിനു ശേഷം കുറെ പ്രണയവും തേപ്പുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ തന്റെ കൂടെ അഭിനയിച്ച താരങ്ങളോടൊന്നും തനിക്ക് ഇത് വരെ പ്രണയം തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. ആദ്യം ക്രഷ് തോന്നിയത് ആസിഫ് അലിയോട് ആയിരുന്നു. ഇപ്പോൾ അത് ഹൃത്വിക് റോഷനോട് ആണെന്നും താരം പറഞ്ഞു.

ബാബുരാജ് സംവിധാനം നിർവ്വഹിച്ച ബ്ലാക്ക് കോഫിയാണ് രചനയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. അടുത്തിടെ താരത്തിന്റെ പേരിൽ പലതരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അവയോടൊന്നും താരം പ്രതികരിച്ചിട്ടില്ല.