ഒടുവിൽ കാത്തിരുന്ന സന്തോഷവാർത്ത എത്തി, രചന നാരായണൻകുട്ടിക്ക് ആശംസകൾ ചൊരിഞ്ഞ് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ കാത്തിരുന്ന സന്തോഷവാർത്ത എത്തി, രചന നാരായണൻകുട്ടിക്ക് ആശംസകൾ ചൊരിഞ്ഞ് ആരാധകർ

ടെലിവിഷനിലൂടെ കടന്ന് മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ച നടിയാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയായിരുന്നു രചനയുടെ തുടക്കം. പിന്നാലെയാണ് സിനിമയിലെത്തുന്നത്. ആമേന്‍ പോലുള്ള സിനിമകളിലെ രചനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകയായുമെത്തിയിട്ടുണ്ട് രചന.മോഹന്‍ലാല്‍ ചിത്രം ആറാട്ട്, ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമംഗലി എന്നിവയാണ് രചനയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മികച്ചൊരു നര്‍ത്തകി കൂടിയാണ് രചന. സ്റ്റേജ് ഷോകളിലും മറ്റും തന്റെ നൃത്ത മികവിലൂടെ രചന കെെയ്യടി നേടാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവെക്കുന്ന  പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് രചന ഈ വാർത്ത അറിയിച്ചിരിക്കുന്നത്, താരം വാർത്ത പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

ബാംഗ്ലൂർ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ ഡിപ്ലോമ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ഒരു റെഗുലർ കോഴ്‌സ് ആയതിനാൽ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറി താമസിക്കേണ്ടി വന്നു. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നാളുകളായിരുന്നു അത്. ഇതിനു പുറമേ സമാനമായ നിരവധി മറ്റു കോഴ്‌സുകളിലും താരം ചേർന്നിട്ടുണ്ട്. ഒരിക്കലും പഠനം അവസാനിപ്പിച്ചിട്ടില്ല. ജീവിതാവസാനം വരെ ഒരു വിദ്യാർത്ഥി ആയിരിക്കും എന്നും രചന നാരായണൻകുട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!