മേമയ്ക്കരികിലേക്ക് കുഞ്ഞുനില ; ചോദ്യങ്ങളുമായി ആരാധകർ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായും അഭിനെതിരെയായും ഗായികയായും എല്ലാം തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ് പേളി. തുടർന്നായിരുന്നു…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായും അഭിനെതിരെയായും ഗായികയായും എല്ലാം തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ് പേളി. തുടർന്നായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്.ഇരുവരുടെയും വിവാഹ വിശേഷങ്ങളും മകൾ നിലയുടെ വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇന്നിപ്പോൾ പേളിയുടെ സഹോദരി റേച്ചൽ മാണിയും ഭർത്താവും ദുബൈയിൽ വച്ചെടുത്ത ഫോട്ടോഷൂട്ടിനെ കുറിച്ചാണ് സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്. ഭർത്താവിനൊപ്പം നടത്തിയ ഫോട്ടോഷൂട്ട് ദുബായ് ബോക്സ് പാർക്കിൽ നിന്നുമാണ്.കഴിഞ്ഞിടയ്ക്ക് നിലയ്ക്ക് പേളി പാസ്സ്‌പോർട്ട് എടുത്തെന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. മേമയുടെ അടുത്തേക്ക് പോകാൻ വേണ്ടിയാണോ നിലയ്ക്ക് പാസ്സ്‌പോർട്ട് എടുത്തത് എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ നിന്നും വരുന്നത്. പീലിയെ പോലെ തന്നെയാണ് ആരാധകർക്ക് റേച്ചലും. ഫാഷൻ ഡിസൈനർ ആയ റേച്ചലിനും നിരവധി ആരാധകരാണ് ഉള്ളത്.