നയൻതാരയ്ക്ക് ഉദയനിധിയുമായി രഹസ്യബന്ധമോ, വെളിപ്പെടുത്തലുമായി രാധ രവി!

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍…

radha ravi about nayanthara

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ള താരമാണ് നയൻ‌താര.

ഇപ്പോഴിതാ നയന്താരയ്ക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് രാധ രവി. മുൻപ് ഒരിക്കലും ഇത് പോലെ നയൻതാരയെ കുറിച്ച് മോശമായി രാധ രവി സംസാരിച്ചത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വീണ്ടും താരത്തെ കുറിച്ച് മോശമായ പരമാർശം നടത്തിയിരിക്കുകയാണ് രാധ രവി. പാർട്ടിയുടെ വേദിയിൽ വെച്ചാണ് നയൻതാരയ്ക്ക് എതിരെ പരാമർശം നടത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ബിജെ പി സംഘടിപ്പിച്ച വേദിയിൽ വെച്ചാണ് രാധ രവി സംസാരിച്ചത്. മറ്റൊരു പാർട്ടിയിൽ അംഗമായിരുന്ന താൻ ആ പാർട്ടി വിട്ട് ബിജെപി യിൽ ചേർന്നത് എന്താണെന്നാണ് ഇദ്ദേഹം പറഞ്ഞത്. nayanthara

”നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചുവെന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?” എന്നാണ് രാധ രവി പ്രസംഗത്തിൽ പറഞ്ഞത്.