മോഹൻലാൽ ഒരു ഹീറോ ആകുമെന്ന് അന്നൊന്നും ആരും വിചാരിച്ചില്ല

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ തന്റെ 63 ആം ജന്മദിനം ആഘോഷിച്ചത്. ആരാധകരും താരത്തിന്റെ പിറന്നാൾ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമ രംഗത്ത് ഉള്ളവരും ഉന്നതരും താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരുന്നു. എന്നാൽ ഈ…

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ തന്റെ 63 ആം ജന്മദിനം ആഘോഷിച്ചത്. ആരാധകരും താരത്തിന്റെ പിറന്നാൾ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമ രംഗത്ത് ഉള്ളവരും ഉന്നതരും താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരുന്നു. എന്നാൽ ഈ അവസരത്തിൽ സംവിധായകൻ രാധാകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാൽ സിനിമയിലേക്ക് വരുന്നതിന്റെ തുടക്കത്തിൽ ഉണ്ടായ ചില സംസാരങ്ങളെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മോഹൻലാലിനെ ഞാൻ അദ്ദേഹത്തിന്റെ 22 ആം വയസ്സ് മുതൽ കാണാൻ തുടങ്ങിയതാണ്. എന്നാൽ അന്നൊന്നും സിനിമയോട് വലിയ താൽപ്പര്യം മോഹൻലാലിന് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല.

തിരുവനതപുരത്ത് ചെത്തി നടക്കണം എന്ന ചിന്തയായിരുന്നു മോഹൻലാലിന്. ഞാൻ മോഹൻലാലിനെ പലർക്കും പരിചയപ്പെടുത്തിയിരുന്നു. അവരിൽ പലരും കൊള്ളാം, ആള് തരക്കേടില്ല എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഒരു സംവിധായകൻ മാത്രം മോഹൻലാലിന്റെ അന്നത്തെ മുഖം കണ്ടിട്ട് ചോദിച്ചു, ഈ മത്തങ്ങാ മുഖവും വെച്ച് കൊണ്ടാണോ അഭിനയിക്കാൻ വരുന്നത്. ഇവനെയൊക്കെ എവിടെ നിന്ന് കൊണ്ട് വന്നത് ആണെന്. എന്നാൽ ഞാൻ പറഞ്ഞു സൗന്ദര്യം ഉള്ളവർക്ക് മാത്രമേ അഭിനയിക്കാൻ പറ്റാത്തോളോ, മിനിമം അടൂർ ഭാസിയെക്കാൾ മുകളിൽ നിൽക്കില്ലേ എന്നും ചോദിച്ചു.

എന്നാൽ പിന്നീട് ഞാൻ ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ അതിൽ മോഹൻലാലിനെയും ശങ്കറിനെയും വെച്ചതാണ് സിനിമയുടെ കഥ നിർമ്മാതാവിനോട് പറയുന്നത്. ഹീറോ സ്റ്റാറ്റസ് മോഹൻലാലിനും ഡ്രമാറ്റിക് ഭാഗങ്ങൾ ശങ്കറിനും. എന്നാൽ മോഹൻലാലിനെ വെച്ച് ആ സിനിമ ചെയ്യുന്നതിൽ നിമ്മാതാവിനു താല്പര്യമില്ലായിരുന്നു. താൻ മക്കളോട് ചോദിക്കട്ടെ എന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞു. ഒരു നാല് കൊല്ലത്തോളം ആ സിനിമ അങ്ങനെ കിടന്നു. ഒടുവിൽ മഞ്ഞിൽ വിരിഞ്ഞ പൂവ് ഇറങ്ങി കഴിഞ്ഞതിന് ശേഷമാണ് ആ ചിത്രത്തിന് ആള് വന്നത് എന്നുമാണ് രാധാകൃഷ്ണൻ പറഞ്ഞത്.