എന്റെ നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ; രാധിക ആപ്‌തെ പറയുന്നത് കേട്ടോ?

രാധിക ആപ്‌തെ, തന്റെ അഭിനയ മികവ് കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ താരമാണ്. മലയാളത്തിനും പരിചിതയായ താരമാണ് രാധിക. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രലൂടെയാണ് നടി മലയാളത്തിൽ എത്തിയത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ഇന്റർനെറ്റിൽ നെറ്റിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് എന്റെ നഗ്ന വീഡിയോ കാണാൻ സാധിക്കും. നിങ്ങൾക്ക് നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾ സ്വന്തം കണ്ണാടിക്ക് മുന്നിൽ നിൽക്കണം. സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് തോന്നുവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ജിജ്ഞാസ ഉണ്ടാവുക ഉള്ളു എന്നാണ് രാധിക ആപ്‌തെ പറഞ്ഞിരിക്കുന്നത്.

അതേ സമയം രാധിക ആപ്‌തെയുടെ ഈ മറുപടിയെ പിന്തുണച്ച് നിരവധി പേരാണ് ഇതോടെ എത്തിയിരിക്കുന്നത്. വളരെയധികം ബോൾഡായ നടിയാണ് രാധിക ആപ്‌തെ.സമൂഹ മാധ്യമങ്ങളിൽ തന്‌റെ അതീവ ഗ്‌ളാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ വീണ്ടും മലയാളത്തിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് രാധിക. മോഹൻലാൽ ലിജാ ജോസഫ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയിലൂടെയാണ് രാധിക വീണ്ടും മലയാളത്തിലെത്തുന്നത്‌

Aiswarya Aishu