മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ നായിക രാധിക ആപ്‌തെയോ?

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയിൽ പ്രധാന വേഷത്തിൽ ബോളിവുഡ് താരം രാധിക ആപ്‌തെ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ ചിത്രത്തിലെ നായിക രാധിക ആപ്‌തെയാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞമാസം 24 നാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സിനിമയെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. സിനിമ നിർമിക്കുന്നത് മാക്‌സ് ലാബ്‌സ്, സെഞ്ചുറി ഫിലിംസ്, ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ്. ആദ്യമായാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത് അതിനാൽ തന്നെ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.

അതേ സമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ.2023 ഓടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും. ഈ ചിത്രത്തിൽ ചെമ്പോത്ത് സൈമൺ എന്നാണ് മോഹൻലാലിന്റെ പേരെന്നും ഒരു ഗുസ്തിതാരമായിട്ടാണ് സിനിമയിൽ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

Aiswarya Aishu