ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രാധിക, ആ ഒരൊറ്റ സിനിമയിൽ കൂടിയാണ് രാധിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്, റസിയയുടെയും മുരളിയുടെയും പ്രണയം അനശ്വരമാക്കിയത് രാധികയും നരനും കൂടി ആയിരുന്നു. വിവാഹത്തിന് ശേഷം രാധിക സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്, ഭർത്താവിനൊപ്പം വിദേശത്താണ് താരമിപ്പോൾ. എന്നാലും താരം സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്. തന്റെ വിശേഷങ്ങൾ എല്ലാം രാധിക സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്.
ഇന്ന് ഭാവനയ്ക്കും മഞ്ജു വാര്യര്‍ക്കും ഒപ്പമുള്ള ഒരു ചിത്രമാണ് രാധിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഏത് അവസരത്തില്‍ എടുത്തതാണ് എന്ന് അറിയില്ല. ഇടയ്ക്ക് ഭർത്താവിനൊപ്പമുള്ള ടിക്കറ്റോക് വീഡിയോയും രാധിക പങ്കുവെക്കാറുണ്ട്.
https://www.instagram.com/p/CCSSKFxJ7Vg/?utm_source=ig_web_button_share_sheet
1993ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയിൽ കൂടിയാണ് രാധിക സിനിമയിൽ എത്തിയത്, പിന്നീട് ഷാഫി സംവിധാനം ചെയ്ത വണ്മാന് ഷോയില്‍ രാധിക എത്തി ഒരു ചെറിയ വേഷം ചെയ്തു. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്ന് ചങ്ങാതിപ്പൂച്ച, മിഷന് 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
