പ്രശസ്ത റേഡിയോ ജോക്കി രചന അന്തരിച്ചു, അന്ത്യം സ്വന്തം ഫ്‌ളാറ്റില്‍ വെച്ച്

റേഡിയോ മിര്‍ച്ചി എന്ന റേഡിയോ ചാനലിലെ ചടുലമായ പരിപാടികളിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ പ്രശസ്ത കന്നഡ റേഡിയോ ജോക്കി (ആര്‍ജെ) രചന (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ജെപി നഗറിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ചാണ്…

റേഡിയോ മിര്‍ച്ചി എന്ന റേഡിയോ ചാനലിലെ ചടുലമായ പരിപാടികളിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ പ്രശസ്ത കന്നഡ റേഡിയോ ജോക്കി (ആര്‍ജെ) രചന (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ജെപി നഗറിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ചാണ് മരണം.

‘പൊരി തപോരി രചന’ എന്നറിയപ്പെടുന്ന രചന ബെംഗളൂരുവിലെ റേഡിയോ ശ്രോതാക്കള്‍ക്കിടയില്‍ പ്രിയപ്പെട്ടവളായിരുന്നു. രചനയുടെ സംസാര ശൈലി, നര്‍മ്മബോധം, ശ്രോതാക്കളുമായി ഇടപഴകാനുള്ള കഴിവ് തുടങ്ങിയവയെല്ലാം മറ്റ് ആര്‍ജെമാരില്‍ നിന്നും അവളെ വ്യത്യസ്തമാക്കിയിരുന്നു. രചനയുടെ മരണം അവളുടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം ഫിറ്റ്‌നസ് പ്രേമിയായിരുന്ന രചന ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു.

പത്ത് വര്‍ഷത്തോളം റേഡിയോ മിര്‍ച്ചിയില്‍ ജോലി ചെയ്തിരുന്ന രചന മൂന്ന് വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. സിംപ്ലീഗി ഒണ്ടു ലവ് സ്റ്റോറി എന്ന കന്നഡ ചിത്രത്തിലും രചന പ്രത്യക്ഷപ്പെട്ടിരുന്നു. യുവ ആര്‍ജെയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി.