രമണനും മുതലാളിയുമായി എത്തേണ്ടിയിരുന്നവർ ഇവരായിരുന്നില്ല, അശോകൻ എത്തിയത് വളരെ യാദൃശ്ചികമായി!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. നർമ്മത്തിൽ ചാലിച്ചൊരുക്കിയ ചിത്രം ആരാധകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഇന്നും സിനിമ കാണാൻ പ്രേക്ഷകർക്ക് വളരെയധികം താൽപ്പര്യം ആണ്. ദിലീപും…

Rafi-about-Panjabi-House

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. നർമ്മത്തിൽ ചാലിച്ചൊരുക്കിയ ചിത്രം ആരാധകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഇന്നും സിനിമ കാണാൻ പ്രേക്ഷകർക്ക് വളരെയധികം താൽപ്പര്യം ആണ്. ദിലീപും ഹരിശ്രീ അശോകനും ലാലും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്തഭിനയിച്ച ചിത്രം വലിയ വിജയം നേടിയിരുന്നു.  മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ റാഫി മെക്കാര്‍ട്ടിന്‍ ടീം അണിയിച്ചൊരുക്കിയ ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ സ്വന്തമാണ്. അത്രത്തോളം സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്.

പഞ്ചാബി ഹൗസില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രണ്ടു കഥാപാത്രങ്ങള ആണ് രമണനും മുതലാളിയും. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ദിലീപ് അവിചാരിതമായി ബോട്ട് മുതലാളിയുടെയും ജോലിക്കാരന്റെയും അടുത്തെത്തുന്നത് മുതലാണ് ചിത്രത്തിന്റെ യഥാർത്ഥ കഥ ആരംഭിക്കുന്നത്. ചിത്രത്തിൽ മുതലാളിയായി കൊച്ചിന്‍ ഹനീഫയും രമണനായി ഹരിശ്രീ അശോകനുമാണ് അഭിനയിച്ചു തകർത്തത്. എന്നാൽ കൊച്ചിൻ ഹനീഫയ്ക്കും ഹരിശ്രീ അശോകനും പകരം അന്ന് മലയാള സിനിമയിൽ നിറഞ്ഞു നിന്ന രണ്ടു മുതിർന്ന നടന്മാരാണ് എത്തേണ്ടിയിരുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
റാഫി മെക്കാര്‍ട്ടിന്‍ ആണ് ഇപ്പോൾ പ്രേഷകർക്കറിയാത്ത ചിത്രത്തിന് പിന്നെലെ കാര്യം തുറന്നു പറഞ്ഞത്. കൊച്ചിന്‍ ഹനീഫയ്ക്കും ഹരിശ്രീ അശോകനും പകരം ചിത്രത്തിൽ എത്തേണ്ടിയിരുന്നത് ജഗതി ശ്രീകുമാറും ഇന്നസെന്റുമായിരുന്നുവെന്നും അവരെ മനസ്സിൽ സങ്കല്പിച്ചുകൊണ്ടായിരുന്നു ആ കഥാപാത്രങ്ങൾ ഒരുക്കിയിരുന്നതെന്നുമാണ് പറഞ്ഞത്. ”  എന്നാൽ ആ സമയത്ത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ഡേറ്റ് ഇല്ലായിരുന്നു. കാരണം അവർ ഇല്ലാത്ത മലയാള സിനിമകൾ ആ കാലത്ത് ചുരുക്കം ആയിരുന്നു.  അവർ ഇല്ല എങ്കിൽ സിനിമ പൂർത്തിയാകില്ല എന്ന ഒരു അവസ്ഥയായിരുന്നു ആ കാലത്ത്. അവർക്ക് രണ്ടു പേർക്കും തിരക്ക് കൂടുതൽ ആയത് കൊണ്ടും രണ്ടുപേരുടെയും ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് ആ കഥാപാത്രങ്ങൾ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും എത്തിയത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് റാഫി ഈ കാര്യം വ്യക്തമാക്കിയത്.