‘പ്രതീക്ഷകള്‍ എത്ര ഉയരത്തില്‍ വെച്ച് പോയാലും അതിന്റെ നൂറു മടങ്ങു നല്‍കുന്ന സിനിമ’ KGFനെ കുറിച്ച് കുറിപ്പ്

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് യാഷ് നായകനായെത്തിയ കെജിഎഫ് 2. ചിത്രം ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ്…

rageeth facebook post about kgf 2

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് യാഷ് നായകനായെത്തിയ കെജിഎഫ് 2. ചിത്രം ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ആരാധകരോരുത്തരും. കെജിഎഫിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തിയില്ല എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രാഗീത് ആര്‍ ബാലന്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ‘ഒറ്റ വാക്കില്‍ പറയാന്‍ ആണെങ്കില്‍ രോമാഞ്ചം… ആദ്യ അവസാനം സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ പറ്റാത്ത രണ്ടു മണിക്കൂര്‍ നാല്‍പതിയെട്ടു മിനിറ്റ് കൊണ്ട് ഓരോ സീനിലും ഓരോ ഷോട്ടിലും കാണുന്ന പ്രേക്ഷകനെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന സിനിമയെന്നാണ് രാഗീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പ് വായിക്കാം

രോമാഞ്ചം 🔥
ഒറ്റ വാക്കിൽ പറയാൻ ആണെങ്കിൽ രോമാഞ്ചം… ആദ്യ അവസാനം സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ പറ്റാത്ത രണ്ടു മണിക്കൂർ നാൽപതിയെട്ടു മിനിറ്റ് കൊണ്ട് ഓരോ സീനിലും ഓരോ ഷോട്ടിലും കാണുന്ന പ്രേക്ഷകനെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന സിനിമ.ഒരു മാസ്സ് ഹീറോ presentation എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സിനിമ… പ്രതീക്ഷകൾ എത്ര ഉയരത്തിൽ വെച്ച് പോയാലും അതിന്റെ നൂറു മടങ്ങു നൽകുന്ന സിനിമ.സീൻ by സീൻ കോരിതരിപ്പിക്കുന്ന സിനിമ.. ഇത്തരം ഒരു സിനിമക്ക് പോയിട്ട് അതിന്റെ screenplay നോക്കനോ മറ്റു കുറ്റങ്ങൾ കണ്ടുപിടിക്കാനോ നോക്കി ഇരിക്കരുത്..അത് ഒന്നും ശ്രദ്ധിക്കാൻ പോലും സമയം ഇല്ല..
A complete Mass Show🔥Must Watch Theatre Experience🔥നിറഞ്ഞ സദസ്സിൽ നിറഞ്ഞ കയ്യടികളോടെ കണ്ടു വരാൻ പറ്റുന്ന സിനിമ….
**രാഗീത് ആർ ബാലൻ **

ഇന്ത്യന്‍ സിനിമാലോകത്ത് ഏറെ ചലനമുണ്ടാക്കിയ കന്നഡ ചിത്രമാണ് 2018-ല്‍ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്‌സോഫീസില്‍ വന്‍വിജയമാകുകയും ചെയ്തിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മ്മാണം.