‘രണം എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു മോശം സിനിമയോ ആവറേജ് സിനിമയോ അല്ല’ കുറിപ്പ്

നിര്‍മല്‍ സഹദേവന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം രണത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. ‘രണം എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു മോശം സിനിമയോ ആവറേജ് സിനിമയോ അല്ല. ട്രീറ്റ്‌മെന്റിന്റെ ആംഗിളില്‍ അതൊരു…

നിര്‍മല്‍ സഹദേവന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം രണത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. ‘രണം എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു മോശം സിനിമയോ ആവറേജ് സിനിമയോ അല്ല. ട്രീറ്റ്‌മെന്റിന്റെ ആംഗിളില്‍ അതൊരു വ്യത്യസ്തത അവകാശപ്പെടാവുന്ന സിനിമ തന്നെയാണെന്ന് രാഗീത് ആര്‍ ബാലന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

The Most Underrated Malayalam Movie 2018
അണ്ടര്‍ റേറ്റഡ് ആയ ഒത്തിരി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരം വിഭാഗത്തില്‍ പെടുന്ന ഒരു സിനിമ ആയിട്ടാണ് എനിക്ക് രണം തോന്നിയിട്ടുള്ളത് .
2018സെപ്റ്റംബര്‍ 6നു റിലീസ് ആയ ഒരു ഡാര്‍ക്ക് ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ് നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത രണം.അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തിലെ ഡ്രഗ് മാഫിയയുടെയും അതില്‍ അവര്‍ പോലും അറിയാതെ പെട്ടു പോകുന്നവരുടെയും അവരുടെ അതിജീവനത്തിനായുള്ള അന്വേഷണവുമാണ് രണം എന്ന സിനിമ ചര്‍ച്ച ചെയ്യുന്നത്.
ഒരു ആക്ഷന്‍ സിനിമയല്ല ഒരു ഇമോഷണല്‍ ഡ്രാമയാണ് രണം.ഗ്യാങ് വാറുകളുടെ പതിവ് ഏറ്റുമുട്ടലുകളെ വൈകാരികമായി അവതരിപ്പിച്ച സിനിമ.
സിനിമയുടെ സാങ്കേതികമേഖലകള്‍ എല്ലാം അതീവ മികവു പുലര്‍ത്തിയവ തന്നെ ആയിരുന്നു.. ഭൂട്ടാന് സ്വദേശി ജിഗ്മെ ടെന്‌സിങ്ങാണ് ഛായാഗ്രഹണം. ഒരേസമയം ഡോക്യുമെന്ററിയുടെയും ആക്ഷന്‍ സിനിമയുടെയും മൂഡില്‍ സഞ്ചരിച്ച സിനിമ.ഡാര്‍ക്ക്-റെഡ് തീമാണ് ഫ്രെയിമുകളില്‍ കൂടുതലും നിറഞ്ഞു നില്‍ക്കുന്നത്.
നടന്‍ റഹ്‌മാനാണ് ഈ സിനിമയിലെ യഥാര്‍ഥ നായകന്‍..ദാമോദര്‍ രത്‌നം എന്ന ശ്രീലങ്കന്‍ വംശജനായ മയക്കുമരുന്ന് മാഫിയാതലവന്റെ സ്‌റ്റൈല്‍ ഗംഭീരം തന്നെ. ക്ലൈമാക്‌സിലടക്കം പൃഥ്വിരാജിന് മുകളില്‍ പോവുന്നുണ്ട് റഹ്‌മാന്‍. എണ്‍പതുകളില്‍ ജൂനിയര്‍ മമ്മൂട്ടി എന്ന് അറിയപ്പെടിരുന്ന റഹ്‌മാന്‍ മലയാളത്തിന്റെ റൊമാന്റിക്ക് ഹീറോകൂടി ആയായിരുന്നു. അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് നിസ്സംശയം മാധ്യമങ്ങള്‍ വാഴ്ത്തിയ ഈ നടന് ഇടക്ക് കാലിടറി. പിന്നെ വല്ലപ്പോഴും അതിഥി താരമായി മലയാളത്തില്‍. പക്ഷേ ചെയ്യുന്നതെല്ലാം സൂപ്പര്‍. രാജമാണിക്യം, ബ്ലാക്ക്, ബാച്ചിലര്‍ പാര്‍ട്ടി, മുംബൈ പൊലീസ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.
രണം എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു മോശം സിനിമയോ ആവറേജ് സിനിമയോ അല്ല. ട്രീറ്റ്‌മെന്റിന്റെ ആംഗിളില്‍ അതൊരു വ്യത്യസ്തത അവകാശപ്പെടാവുന്ന സിനിമ തന്നെയാണ്.