‘ഇതുപോലെയൊരു മലയാള സിനിമ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല’ കുറിപ്പ്

ധ്യാന്‍ ശ്രീനിവാസന്‍- ദുര്‍ഗാ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഉടല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒപ്പത്തിനൊപ്പമാണ് അഭിയിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രധാനമായി മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്.…

ധ്യാന്‍ ശ്രീനിവാസന്‍- ദുര്‍ഗാ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഉടല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒപ്പത്തിനൊപ്പമാണ് അഭിയിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രധാനമായി മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. ഇന്ദ്രന്‍സ് ഏറ്റവും ആഴത്തില്‍ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്.

വല്ലാത്ത ഒരു അനുഭവം ഇന്ദ്രന്‍സ് ഈ ചിത്രത്തില്‍ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എടുത്ത് പറയേണ്ട പ്രകടനം ദുര്‍ഗ കൃഷ്ണന്റേതാണ്. പല പല ട്രാന്‍സ്‌ഫോര്‍മേഷനിലൂടെ പോകുന്ന കഥാപാത്രം ഗംഭീരമായി ദുര്‍ഗ അവതരിപ്പിച്ചിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനും പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേസമയം തുടക്കക്കാരന്റെ പതര്‍ച്ചയൊന്നുമില്ലാതെ തിരക്കഥയും സംവിധാനവും മികവുറ്റതാക്കാന്‍ രതീഷ് രഘുനന്ദന് സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മികച്ച സിനിമ അനുഭവം എന്നു പറഞ്ഞാണ് രാഗീത് ആര്‍ ബാലന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘ഇതുപോലെയൊരു മലയാള സിനിമ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.ഇനി എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാതെ ശ്വാസമടക്കിപ്പിടിച്ച് രണ്ട് മണിക്കൂര്‍ രണ്ട് മിനിറ്റ് നീണ്ട സമയം സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ നിര്‍ബന്ധിക്കുന്ന സിനിമ. എക്‌സ്ട്രീം വയലന്‍സും സെക്ഷ്വല്‍ രംഗങ്ങളും ഉള്‍പ്പെടുന്നതിനാല്‍ കുട്ടികളും വയലന്‍സ് സഹിക്കാന്‍ കഴിയാത്തവരും സിനിമ കാണാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കുകയെന്നാണ് രാഗീത് പറയുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട എന്നാല്‍ കണ്ടു കഴിഞ്ഞാല്‍ എല്ലാം കൊണ്ടും ഒരു ഗംഭീര തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന മലയാള സിനിമ. കാണാന്‍ കഴിയുന്നവര്‍ എല്ലാം ഉടല്‍ എന്ന സിനിമ കാണാന്‍ ശ്രമിക്കുക. കണ്ടില്ലെങ്കില്‍ അത് വലിയൊരു നഷ്ടം തന്നെ ആയിരിക്കുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്റിമേറ്റ് രംഗങ്ങളും വയലന്‍സ് രംഗങ്ങളും അനവധിയുള്ള ഉടലിന് സെന്‍സര്‍ ബോര്‍ഡിന്റെ ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് സംഗീതം നല്‍കിയിരിക്കുന്നത്. നിഷാദ് യൂസഫാണ് ഉടലിന്റെ എഡിറ്റര്‍. ഗോകുലം ഗോപാലനാണ് ഉടല്‍ നിര്‍മിച്ചിരിക്കുന്നത്.