രഹ്‌ന ഫാത്തിമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, പൊട്ടിച്ചിരിച്ച് അയ്യപ്പ വിശ്വാസികൾ!

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ്. യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് റ്റേഷനിൽ പരാതി നൽകിരുന്നു. …

Rahana Fathima Latest News

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ്. യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് റ്റേഷനിൽ പരാതി നൽകിരുന്നു.  രണ്ടു വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ വിശദീകരിക്കുന്നത് . നേരത്തേ , മതവികാരം വണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ് ചെയ്തതെന്ന കേസിലായിരുന്നു രഹനയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത് .
ഇപ്പോഴിതാ ഈ കേസുകളുടെ എല്ലാം കോടതി വിധി വന്നിരിക്കുകയാണ്. മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയിൽ ഈ വീഡിയോ എല്ലാം ഉടൻ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും പിന്വലിക്കുവാനും അടുത്ത ആറ് മാസം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ രഹ്‌നയെ കോടതി വിലക്കുകയും ചെയ്തു. ഇത് മാത്രമല്ല കിട്ടിയ പണി വേറെയും ഉണ്ട്. അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു അടുത്ത മൂന്നു ആഴ്ചയിൽ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഒരു തവണ വീതവും ഒപ്പുവെയ്ക്കാൻ ആണ് രഹ്‌നയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ശേഷം നിർബന്ധിത വിരമിക്കൽ ഉത്തരവും നൽകുകയും ചെയ്തിരുന്നു . കേസ് രാഷ്ട്രീയ പ്രരിതമാണെന്നും ജോലിയിൽനിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം . ഇഷ്ടമുള്ള വേഷം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഹനിക്കുന്നതിനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെയാണ് തന്റെ നിലപാടെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും രഹ്ന ഫാത്തിമ നേരുത്തെ പ്രതികരിച്ചിരുന്നു.