സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ കുഞ്ഞുവാവ ആരാണെന്ന് മനസ്സിലായോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി പിന്നീട് റഹ്മാന്‍.അതിന് ശേഷം വലിയൊരു ഇടവേളയെടുത്ത റഹ്മാന്‍ വീണ്ടും സിനിമകളില്‍ സജീവമായി തുടങ്ങി, സിനിമകളില്‍ നിന്നും മാറി നില്‍ക്കുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ റഹ്മാന്‍ സജീവമായിരുന്നു. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്

സ്ക്രീൻ ടെസ്റ്റ് എന്ന ഹാഷ്ടാഗോടുകൂടി റഹ്മാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് തരംഗം സൃഷ്ടിക്കുന്നത്. മുടി നീട്ടി വളർത്തി കുഞ്ഞു കുട്ടികളെപ്പോലെ മുടി കെട്ടി വച്ചിരിക്കുന്ന റഹ്മാന്റെ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഇത് ഏതാണ് ഈ വാവ. വീണ്ടും ചെറുപ്പം ആയോ എന്നു തുടങ്ങി നിരവധി കമന്റുകൾ ആണ് ചിത്രത്തെ തേടിയെത്തുന്നത്. ഇപ്പോൾ ഒരു 28 വയസ്സ് തോന്നിക്കുന്നെ ഉള്ളൂ എന്നു തുടങ്ങി നിരവധി കമന്റുകളും എത്തുന്നുണ്ട്.

മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് മെഹറുന്നീസ. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളാണുള്ളത്. നേരത്തെയും മക്കള്‍ക്കൊപ്പമുള്ള റഹ്മാന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. റഹ്മാനെ അതേ ഛായയിലുള്ള അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് ഈ മകളെന്നാണ് അന്ന് എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോഴും താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍.