ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ... വൈറൽ ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ… വൈറൽ ചിത്രങ്ങൾ

കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരിപ്പാണ്. പലരും പുതിയ ജോലികള്‍ കണ്ടെത്തുന്നു. ചിലര്‍ വീട്ടു ജോലികള്‍ പഠിക്കുന്നു. വീട്ടിലുള്ളവരെ സഹായിക്കുന്നു. ബോറടി മാറ്റാന്‍ കടുക് എണ്ണുകയും ബിസ്കറ്റിലെ ദ്വാരം എണ്ണുകയും ചെയ്യുന്നവര്‍ പോലുമുണ്ടെന്നാണ് ട്രോളുകള്‍. നടന്‍ റഹ്മാന്‍ എന്തായാലും വീട്ടു ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

rahman

താനും ഭാര്യയും കൂടി തുണി കഴുകി വിരിച്ചിടുന്ന ചിത്രമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മകളാണ് ഈ രംഗങ്ങളെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. നിങ്ങള്‍ ആരായിരുന്നുവെന്നത് മറന്ന് നിങ്ങള്‍ ആരാകണം എന്നതാകുക. ജീവിതം നമ്മെ അതാണ് പഠിപ്പിക്കുന്നത്! ജീവിതത്തിന്റെ ഈ വിനാശകരമായ സമയങ്ങളില്‍ നാമെല്ലാം ഒന്നാണ്, എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകള്‍.

rahman1

പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി പിന്നീട് റഹ്മാന്‍.

rahman2അതിന് ശേഷം വലിയൊരു ഇടവേളയെടുത്ത റഹ്മാന്‍ വീണ്ടും സിനിമകളില്‍ സജീവമായി തുടങ്ങി. സിനിമകളില്‍ നിന്നും മാറി നില്‍ക്കുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ റഹ്മാന്‍ സജീവമായിരുന്നു. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കാലമിത്രയായിട്ടും റഹ്മാന്റെ മൊഞ്ചിനൊന്നും യാതൊരു ഇളക്കവും തട്ടിയിട്ടില്ല. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കാണുമ്ബോള്‍ ഇത് മനസിലാകും.

rahman5

Join Our WhatsApp Group

Trending

To Top
Don`t copy text!