‘കുരങ്ങന്‍ നീയാടാ… നിന്റെ തന്തയാടാ…’ രാഹുല്‍ ഈശ്വറും ബൈജു കൊട്ടാരക്കരയും ഏറ്റുമുട്ടിയപ്പോള്‍

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പരസ്പരം തെറിവിളിച്ചും കൈചൂണ്ടിയും ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയായിരുന്നു. നികേഷ് കുമാറായിരുന്നു…

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പരസ്പരം തെറിവിളിച്ചും കൈചൂണ്ടിയും ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയായിരുന്നു. നികേഷ് കുമാറായിരുന്നു അവതാരകന്‍. ചര്‍ച്ചയ്ക്കിടെ ബൈജു കൊട്ടാരക്കര ദിലീപിനെതിരെ സംസാരിച്ചപ്പോള്‍ രാഹുല്‍ ചിരിച്ചു. ഇതു കണ്ട് പ്രകോപിതനായ ബൈജു കൊട്ടാരക്കര ‘എടോ ചുമ്മാതെ ഇളിച്ചോണ്ടിരിക്കാതെ…ഒരുമാതിരി കുട്ടിക്കുരങ്ങന്റെ കൂട്ട്..’ എന്ന് ആക്രോശിച്ചു. ഇതോടെ രാഹുലിന്റേയും സ്വഭാവം മാറി. ‘കുരങ്ങന്‍ നീയാടാ… നിന്റെ തന്തയാടാ…മര്യാദ ആണേല്‍ മര്യാദ’ എന്ന് തുടങ്ങി രാഹുലും ബഹളമുണ്ടാക്കി. ബൈജുവും പിന്നാലെ തെറിവിളി തുടങ്ങി. ഇതോടെ അവതാരകനായ നികേഷ് കുമാര്‍ ഇടപെട്ടു. ഇരുവരുടേയും ശബ്ദം മ്യൂട്ടാക്കുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ വീണ്ടെടുത്തു നല്‍കി. വീണ്ടെടുത്ത എട്ട് ചാറ്റുകളില്‍ ഒന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്. ഫോറന്‍സിക് ലാബില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റ് കേസില്‍ വളരെ പ്രാധാന്യമുള്ളതാവുമെന്നാണ് വിവരം.

sai-sankar-retrieve-eight-chats-and-photos

 

മുന്‍പ് മായ്ച്ച് നശിപ്പിച്ച ചാറ്റുകളാണ് വീണ്ടെടുത്തത്. കൂടാതെ ദിലീപ് മാസ്‌ക് ചെയ്ത് നശിപ്പിക്കാന്‍ ശ്രമിച്ച ഏതാനും ഫോട്ടോകള്‍ അണ്‍മാസ്‌ക് ചെയ്യാനും കഴിഞ്ഞു. വീണ്ടെടുത്ത എട്ട് ചാറ്റുകളില്‍ ഒന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചില്ല. ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദീലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.