‘ചേച്ചി തപ്പിനോക്കീട്ട് സാധനം കിട്ടിയോ?’ നവ്യ ഉറങ്ങുന്ന വീഡിയോയുമായി സഹോദരന്‍

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നവ്യ നായര്‍. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തി സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ സഹോദരന്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസം നവ്യയും മകനും രാഹുലും കൂടി ഒരു യാത്ര പോയിരുന്നു. ഇതിനിടയില്‍ എടുത്തതാണ് വീഡിയോ. വണ്ടിയില്‍ ഇരുന്ന് ഉറങ്ങുന്ന നവ്യയെയാണ് വീഡിയോയില്‍ കാണുന്നത്. കൂളിങ് ഗ്ലാസ്സ് ഒക്കെ വച്ച് സ്‌റ്റൈലായിട്ടാണ് താരത്തിന്റെ ഉറക്കം. വീഡിയോയ്ക്ക് പോസ് ചെയ്ത് ചിരിക്കുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. വീടെത്തി എന്നു പറഞ്ഞ് രാഹുല്‍ തട്ടിവിളിക്കുമ്പോള്‍ ഞെട്ടിയുണര്‍ന്ന് ക്യാമറ കണ്ട് ചമ്മുന്ന നവ്യയെ വീഡിയോയില്‍ കാണാം.

അമ്മയുടെ ഉറക്കവും അമ്മാവന്റെ കുസൃതിയുമെല്ലാം കണ്ട് ചിരിയ്ക്കുന്ന സായിയെയും വിഡിയോയില്‍ കാണാം. ”ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവച്ചത്. ”ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ” എന്നാണ് നവ്യ ഇതിന് കമന്റിട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

Gargi