നാല് ഭാഷകളില്‍ പടങ്ങളെല്ലാം ഹിറ്റ്!! ഈ ഭാഗ്യം മറ്റൊരു മലയാള നടിയ്ക്ക് ഉണ്ടായിട്ടുണ്ടോ?

Follow Us :

മലയാളത്തിന്റെ പ്രിയ നായികയാണ് സംയുക്ത. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് താരം. 2015ലിറങ്ങിയ ചിത്രം പോപ്‌കോണിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് 2016 ലിറങ്ങിയ ചിത്രം തീവണ്ടിയാണ്.

അടുത്തിടെ താരം പേരില്‍ നിന്നും മേനോന്‍ ഒഴിവാക്കിയത് വാര്‍ത്തയായിരുന്നു. തമിഴ് ചിത്രം വാത്തിയുടെ പ്രമോഷനിടെ ആയിരുന്നു സംയുക്ത തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയത്.

ഇപ്പോഴിതാ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയാണ് സംയുക്ത. നാല് ഭാഷകളിലെ ഭാഗ്യനായികയായി തിളങ്ങുകയാണ് താരം. താരത്തിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രാഹുല്‍ മാധവന്‍.

സംയുക്തയുടെ ബെസ്റ്റ് ടൈം ആണെന്നും ഒന്നര വര്‍ഷത്തില്‍ അഭിനയിച്ച പടങ്ങള്‍ഭൂരി ഭാഗവും ഹിറ്റ്. ഇങ്ങനെ ഒരു ഭാഗ്യം മറ്റൊരു മലയാളനടിക്കും ഉണ്ടായിട്ടുണ്ടോ എന്നാണ് രാഹുല്‍ പറയുന്നത്.

സിനിമയില്‍ തന്റെ ബെസ്റ്റ് ടൈം ഇപ്പോള്‍ പോയികൊണ്ടിരിക്കുകയാണ്. ഒന്നര വര്‍ഷത്തില്‍ അഭിനയിച്ച പടങ്ങള്‍ ഭൂരിഭാഗവും ഹിറ്റ്. അത് ഒന്നോ രണ്ടോ ഭാഷയിലല്ല, നാല് ഭാഷകളില്‍. തെലുഗിലാണെങ്കില്‍ ഹാട്രിക്ക് വിജയം. ചിലപ്പോള്‍ ഇങ്ങനെ ഒരു ഭാഗ്യം മറ്റൊരു മലയാള നടിക്കും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

2022 ല്‍ ഭീമ് ല നായ്ക്കില്‍ തുടങ്ങിയതാണ് ഈ തേരോട്ടം. ശേഷം കടുവ, ബിംബിസാര, ഗാലിപട്ട2, വാത്തി, വിരുപക്ഷ എന്നിങ്ങനെ എല്ലാം ഹിറ്റുകള്‍.

വിരുപക്ഷയില്‍ നായകനേക്കാള്‍ മികച്ച റോളാണ് ഇവര്‍ക്ക് ലഭിച്ചത്, അത് തന്നെകൊണ്ടാവുന്ന പോലെ ചെയ്തിട്ടുണ്ട്. ബ്ലോക്ക് ബസ്റ്ററായ ആ ചിത്രത്തിനു ശേഷം മഹേഷ്ബാബു പോലുള്ള വലിയ ഹീറോസിന്റെ പടങ്ങളിലേക്ക് ഓഫര്‍ ലഭിച്ചു എന്നൊക്കെ ന്യൂസ് വരുന്നുണ്ട്. പണ്ട് അസിന്‍ മലയാളം ഒഴിച്ച് ബാക്കി എല്ലായിടത്തും വിലസിയ പോലെ ഒരു ഭാവിയും കാണുന്നുണ്ട്. എന്നാണ് രാഹുല്‍ കുറിച്ചത്.