പൊന്നമ്പിളി എന്ന ഒറ്റ പരമ്പര മാത്രം മതി രാഹുൽ രവിയെ പ്രേക്ഷകർക്ക് ഓർക്കാൻ. പരമ്പരയിലെ അഭിനയത്തിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുവാൻ രാഹുലിന് സാധിച്ചു. മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്കെത്തിയ താരമാണ് രാഹുല്‍ രവി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ രാഹുലിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്.

Rahul Ravi
ഇപ്പോൾ രാഹുൽ രവിയുടെ പുത്തൻ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ കൈപിടിച്ച് നിൽക്കുന്ന ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചത്. താൻ വിവാഹിതനാകുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് താരം. തങ്ങളുടെ പ്രിയതാരം വിവാഹിതകനാകാൻ പോകുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Rahul Ravi and Lakshmi
എന്നാൽ ആരാധകരെ നിരാശകരാക്കിയിരിക്കുകയാണ് രാഹുൽ രവി, തന്റെ വധുവാകാൻ പോകുന്ന കുട്ടിയുടെ മുഖം കാണിച്ചിരുന്നില്ല. പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ കൈ പിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കുന്ന തന്റെ ചിത്രം ആണ് രാഹുൽ അന്ന് പങ്കുവെച്ചത്. ഇതോടെ ആരാണ് പെൺകുട്ടി എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകരും.

Rahul Ravi and Lakshmi
എന്നാൽ ഇപ്പോൾ രാഹുൽ തന്നെ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്മി എന്നാണ് താരം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറുപ്പും താരം എഴുതിയിട്ടുണ്ട്. കുറുപ്പ് ഇങ്ങനെ,
‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി.

Rahul Ravi and Lakshmi
അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി. ഞാന്‍ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവന്‍ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു’, എന്നാണ് രാഹുൽ കുറിച്ചത്.
