‘സിനിമ അവസാനിച്ച ആ നിമിഷം ഞാന്‍ അനുഭവിച്ച ഒരു മനസുഖം ഉണ്ടല്ലോ’

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ…

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഞങ്ങടെ ക്ഷമ നശിപ്പിക്കാന്‍ വേണ്ടി പടച്ചു വിട്ട പടം ആണോ ഇതെന്നാണ് രാജ് കിരണ്‍ തോമസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

saturday-night453

ജീവിതത്തില്‍ ഞാന്‍ ഇത്ര അധികം സന്തോഷവും സമാധാനവും അനുഭവിച്ച അധികം സമയങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല …. വേറൊന്നുമല്ല, സിനിമ അവസാനിച്ച ആ നിമിഷം ഞാന്‍ അനുഭവിച്ച ഒരു മനസുഖം ഉണ്ടല്ലോ ..
ഹോ…..
Roshan Andrews സാറിന് ആ ഒരു കാര്യത്തില്‍ ഞാന്‍ നന്ദി അര്‍പ്പിക്കുന്നു… ??
ഇന്നലെ രാത്രി 12 മണി സമയം, ഉറക്കം വരാതിരുന്നപ്പോ ഒരു സിനിമ കണ്ടുകളയാം എന്ന് വിചാരിച്ചു… സീതാ രാമം അല്ലെങ്കില്‍ സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു ചോയ്‌സ്… സിനിമ കണ്ട് തുടങ്ങി കുറച്ചു കഴിയുമ്പോ ഉറക്കം വരും എന്ന് ഉറപ്പുള്ളത് കാരണവും, സാറ്റര്‍ഡേ നൈറ്റ്നെ കുറിച്ച് വന്നിട്ടുള്ള പ്രേക്ഷക അഭിപ്രായം കാരണവും അത് മുഴുവനും ഒരുമിച്ചു കണ്ടു തീര്‍ക്കാന്‍ ഉള്ള സാധ്യത വളരെ കുറവ് ആയതു കാരണം സാറ്റര്‍ഡേ നൈറ്റ് തന്നെ തിരഞ്ഞെടുത്തു…ഞാന്‍ വിചാരിച്ചത് പോലെ തന്നെ ഒരു മണിക്കൂറിനകം ബോറടിയും ഉറക്കവും ഒരുമിച്ചു വന്നത് കാരണം വളരെ സന്തോഷത്തോടെ നിര്‍ത്തിയിട്ട് ഉറങ്ങാന്‍ പോയി ??
ഇന്ന് കണ്ട് തീര്‍ക്കണമല്ലോ എന്ന് കരുതി വീണ്ടും ഇട്ടു… രണ്ട് മണിക്കൂറോളം ബാക്കി… എന്നാലും കുഴപ്പമില്ല കൈയില്‍ മൊബൈല്‍ ഉള്ളത് കൊണ്ട് അതിലും തോണ്ടി ഇരുന്നത് കൊണ്ട് കുറച്ചു കൂടി ഈസി ആയി സമയം പോയി… അപ്പോ നിങ്ങള്‍ ചോദിക്കും കഥയുമായി ബന്ധം വിട്ട് പോകില്ലേ എന്ന്??? സിനിമ മൊത്തത്തില്‍ തന്നെ ഒന്നിനൊന്നുമായി ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് അതൊരു പ്രശ്‌നമേ അല്ലായിരുന്നു…. ??????
ഒരുപക്ഷെ കൊറിയയില്‍ ഇറക്കിയിരുന്നെങ്കില്‍ വന്‍ ഹിറ്റ് ആയേനെ അവര്‍ക്ക് മലയാളം അറിയില്ലല്ലോ…. ഇനി അടുത്ത പടവും ഇതുപോലെ തന്നെ ആണ് ഇറക്കാന്‍ പ്ലാന്‍ എങ്കില്‍ സര്‍, കുറച്ച് കൊറിയക്കാരെ കൂടി ഇറക്കുമതി ചെയ്തു തരണം… ഞങ്ങള്‍ അവരുടെ ഒപ്പം ഇരുന്ന് സിനിമ കണ്ടോളാം… കാരണം അവര്‍ വിമര്‍ശിക്കില്ലല്ലോ… അവരുടെ ആ മര്യാദ കണ്ട് ഞങ്ങളും ഒന്നും പറയില്ല…. ??????
കിലുക്കത്തിലെ കിട്ടുണ്ണിയോട് ജസ്റ്റിസ് പിള്ള പറയുന്ന ഒറു ഡയലോഗ് ഉണ്ട്…
‘ എന്റെ കാശ് നശിപ്പിക്കാന്‍ വേണ്ടി പടച്ചു വീട്ടിരിക്കുവാണോടോ തന്നെ???
എന്ന് പറയുന്നത് പോലെ ഈ സിനിമ ഉണ്ടാക്കിയവരോട് പ്രേക്ഷകന്റെ ചോദ്യം ഇങ്ങനെ ആയിരിക്കും….
‘ഞങ്ങടെ ക്ഷമ നശിപ്പിക്കാന്‍ വേണ്ടി പടച്ചു വിട്ട പടം ആണോ ഇതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവംബര്‍ 4-നാണ് ചിത്രം റിലീസ് ചെയ്തത്. നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രം നേടിയത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മാണം. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. അസ്ലം കെ. പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ – അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ – സുജിത്ത് സുധാകരന്‍, മേക്കപ്പ് – സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍ – ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ്, കളറിസ്റ്റ് – ആശിര്‍വാദ് ഹദ്കര്‍, ഡി.ഐ. – പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ഓഡിയോഗ്രാഫി – രാജകൃഷ്ണന്‍ എം.ആര്‍., ആക്ഷന്‍ – അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍ – വിഷ്ണു ദേവ, സ്റ്റില്‍സ് – സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍ – ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – കെ.സി. രവി, അസ്സോസിയേറ്റ് ഡയറക്ടര്‍ – ദിനേഷ് മേനോന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് – വിവേക് രാമദേവന്‍.