ശിൽപ ഷെട്ടിയുടെ കണക്ക് കൂട്ടലുകൾ നടന്നില്ല നിയമം സത്യത്തിന് പിന്നാലെ ഒടുവിൽ രാജ് കുന്ദ്രക്ക് ജാമ്യം

62 ദിവസത്തെ ജയിൽവാസത്തിന് ശേഷം രാജ് കുന്ദ്രക്ക് കോടതി ജാമ്യം നൽകിയത്. നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയുടെ അറസ്റ്റും ജയിൽ വാസവും എല്ലാം. ജയിൽ മോചിതനായ ദിവസം താരത്തെ സ്വീകരിക്കാൻ ആരാധകർ ജയിലിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. വളരയധികം വിഷമാവസ്ഥയിലാണ് രാജ് കുന്ദ്ര ജയിലിൽ നിന്നും ഇറങ്ങിയത്. കൂടാതെ മാധ്യമങ്ങളോട് സംസാരിക്കാനും താരം തയാറായിരുന്നില്ല. ജാമ്യത്തിൽ ഇറങ്ങാൻ 50,000 രൂപ രാജ് കുന്ദ്രക്ക് കെട്ടിവെക്കേണ്ടി വന്നു.

1400 പേജുള്ള കുറ്റപത്രമാണ് മുംബൈ പോലീസ് കോടതിയിൽ നൽകിയത്. ഇതിൽ ശിൽപാ ഷെട്ടിയുടെ മൊഴിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അന്യൂഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിനാൽ തനിക്ക് ജാമ്യം അനുവദിക്കണം എന്ന് രാജ് കുന്ദ്ര ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഇദ്ദേഹം കോടതിയെ സമീപിച്ചത്. ഈ കേസിൽ തന്നെ പെടുത്തിയതാണ് എന്നാണ് താരം വാദിച്ചത്. ഈ കേസും താനുമായുള്ള ബന്ധം പോലീസ് കോടതിയെ ധരിപ്പിച്ചിട്ടില്ലെന്നും രാജ് കുന്ദ്ര കോടതിയിൽ ചൂണ്ടി കാട്ടി.

സിനിമയിൽ അഭിനയിക്കാൻ എത്തുന്ന പെൺകുട്ടികളെ രാജ് കുന്ദ്ര ചൂഷണം ചെയ്തിരുന്നു എന്നാണ് പോലീസ് കോടതിയിൽ പറയുന്നത്. 43 സാക്ഷിക കോടതിയിൽ തെളിവ് സമർപ്പിച്ചത് അതിൽ ശില്പഷെട്ടിയും പെടും. എന്നാൽ ഇദ്ദേഹം നടത്തിവന്ന ചൂഷണത്തെക്കുറിച്ച് ശില്പഷെട്ടിക്ക് അറിയില്ല എന്നാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്. ശില്പ ഷെട്ടി രാജ് കുന്ദ്രയെ കുടുക്കാൻ ശ്രമിക്കുകയാണ് എന്നാണ് രാജ് കുന്ദ്രയുടെ ആരാധകർ പറയുന്നത്. എന്നാൽ അത് നടന്നില്ലെന്നും അതിനി നടത്തില്ല എന്നുമാണ് ആരധകർ ഇപ്പോൾ പറയുന്നത്.

Rahul