രാജമൗലി-അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ വരുന്നു തെന്നിന്ത്യയിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം

സംവിധായകന്‍ രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സിനിമാലോകം കണ്ട എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമാവും ഇരുവരും ചേര്‍ന്ന് ഒരുക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

നേരത്തെ പ്രഖ്യാപിച്ച മഹേഷ് ബാബു ചിത്രത്തിന് ശേഷമാകും അല്ലുവുമായുള്ള രജമൗലിയുടെ സിനിമ ആരംഭിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്ന ആദ്യചിത്രമായിരിക്കും ഇത്.

Previous articleസിനിമ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം !!
Next articleസംയുക്ത വര്‍മ്മ സിനിമയിലേക്ക് തിരിച്ചു വരുമോ? മറുപടി പറഞ്ഞ് ബിജു മേനോനും മഞ്ജുവും