‘പ്രഭാസിന് മുന്നില്‍ ഹൃത്വിക് ഒന്നുമല്ല’! ഹൃത്വികിനെ തരംതാഴ്ത്തിയിട്ടില്ല, ഏറെ ബഹുമാനിക്കുന്നു- വിവാദത്തില്‍ രാജമൗലി

എസ്എസ് രാജമൗലി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിരിക്കുകയാണ്. ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. അതേസമയം രാജമൗലിയുടെ പഴയ വിവാദ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രഭാസിനെയും ഹൃത്വികിനെയും കുറിച്ചുള്ള വിവാദ പരാമര്‍ശമായിരുന്നു സംഭവം. അടുത്തിടെ ന്യൂയോര്‍ക്കില്‍ വച്ച് ഈ വീഡിയോയെ കുറിച്ച് രാജമൗലി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡിന്റെ റെഡ് കാര്‍പ്പറ്റിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

‘ഏകദേശം 15-16 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്. അന്ന് ആ വാക്കുകള്‍ ഉപയോഗിച്ചത് ശരിയായില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. ഒരിക്കലും മറ്റൊരു താരത്തെ (ഹൃത്വികിനെ) തരംതാഴ്ത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം, ഞാന്‍ ഹൃത്വികിനെ വളരെയധികം ബഹുമാനിക്കുന്നു’. ഈ വീഡിയോ വൈറലായതോടെ നിരവധി ആരാധകര്‍ രാജമൗലിയെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ തെറ്റ് അംഗീകരിച്ചതില്‍ അദ്ദേഹത്തിനെ അഭിനന്ദിക്കുകയാണ് ആരാധകലോകം.

2009 ല്‍ ഇറങ്ങിയ പ്രഭാസിന്റെ ബില്ല എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെയാണ് വിവാദമായ പരാമര്‍ശം. ‘ധൂം 2 ഹിന്ദിയില്‍ റിലീസ് ചെയ്തപ്പോള്‍, എന്തുകൊണ്ടാണ് ബോളിവുഡില്‍ നല്ല നിലവാരമുള്ള സിനിമ ലഭിക്കുന്നതെന്ന് എനിക്ക് സങ്കടം തോന്നി. എന്തുകൊണ്ട് ഹൃത്വിക് റോഷനെപ്പോലുള്ള നായകന്മാര്‍ ഇല്ല എന്നതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാല്‍ ബില്ലയുടെ പാട്ടുകളും പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ പ്രഭാസിന് മുന്നില്‍ ഹൃത്വിക് ഒന്നുമല്ലെന്ന് എനിക്ക് മനസിലായി. തെലുങ്ക് സിനിമ ബോളിവുഡിനേക്കാള്‍ മികച്ച ഹോളിവുഡിന് തുല്യമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു’ എന്നായിരുന്നു രാജമൗലിയുടെ വിവാദ പരാമര്‍ശം.

Previous articleകസവുമുണ്ടുടുപ്പ് മലയാളി പയ്യനായി വിഗ്നേഷ് ശിവന്‍! സന്നിധാനത്ത് നിന്നും തൈപ്പൊങ്കല്‍ വാഴ്ത്തുക്കള്‍
Next articleപെണ്ണിനെ തൊടുന്നത് ആണത്തമല്ല! നീ ആണാണെങ്കില്‍ വാ…ഒരാളായി വരരുത് പത്ത് പേരുമായിട്ട് വാ…അക്രമിമകളെ വെല്ലുവിളിച്ച് ബാല