തമിഴ് നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്!

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയാണ് ഇത്തവണ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടയ്ക്കുന്ന വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മകള്‍ ഐശ്വര്യ ഈ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച്…

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയാണ് ഇത്തവണ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടയ്ക്കുന്ന വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മകള്‍ ഐശ്വര്യ ഈ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. മകള്‍ ഐശ്വര്യയാണ് അച്ഛന് വേണ്ടി ഈ ആദരസൂചകമായുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ എത്തിയത്. ‘ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു..

എന്ന് കുറിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന്റെ ഫോട്ടോകളും താരപുത്രി പങ്കുവെച്ചിട്ടുണ്ട്്. ‘ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’ എന്നാണ് ഐശ്വര്യ തന്റെ ഔദ്യോഗി ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

Rajanikanth

തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ഈ ചടങ്ങില്‍ ഉണ്ടായിരുന്നു. ഈ ആദരം നേടിയ പ്രിയപ്പെട്ട തലൈവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ആരാധകരും എത്തുന്നുണ്ട്.

തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് കൂടിയായ രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നെല്‍സണ്‍ ദിലീപ് കുമാറാണ് ഈ സിനിമ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്നത്.

ബീസ്റ്റ് പരാജയമായതിനെ തുടര്‍ന്ന് സംവിധായകനെ മാറ്റും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു എങ്കിലും പിന്നീട് നെല്‍സണ്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുക എന്ന് ഔദ്യോഗിക വിവരം പുറത്ത് വരുകയായിരുന്നു.