Categories: Film News

മകൾക്കൊപ്പം പുത്തൻ ലുക്കിൽ രജനീകാന്ത്!

തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാറാണ് രജനീകാന്ത് .തന്റെ 169-ാമത് ചിത്രമായ ‘ജയിലർ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമ അതിന്റെ അവസാന ഷെഡ്യൂളിലാണ്. ഇപ്പോഴിതാ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ചിൽ എത്തിയ താരത്തിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സംവിധായികയും മകളുമായ സൗന്ദര്യ രജനികാന്ത് തന്റെ പിതാവിനൊപ്പം നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് ”അപ്പയ്ക്കൊപ്പം മുംബൈ” എന്നാണ് സൗന്ദര്യ കുറിച്ചത്. അതേ സമയം ജയിലർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.മോഹൻലാൽ, ജാക്കി ഷ്രോഫ്, ശിവ രാജ്കുമാർ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, യോഗി ബാബു എന്നിവരാണ് സിനിമയിലെ താരങ്ങൾ.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനികാന്തെത്തുന്നത്.. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്. ജയിലർ’ എന്ന സിനിമയ്ക്ക് ശേഷം, രജനികാന്ത് തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങും. ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേലാണ്.

 

 

 

Aiswarya Aishu