രജനികാന്ത് അസ്വസ്ഥനാണ്..!! ഐശ്വര്യയേയും ധനുഷിനേയും ഒന്നിപ്പിക്കാന്‍ നീക്കങ്ങള്‍!!

ധനുഷ് – ഐശ്വര്യ താരദമ്പതികളുടെ വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും വാര്‍ത്താ കോളങ്ങളില്‍ ഇടം പിടിയ്ക്കുന്നു. മകളുടെയും മരുമകന്റെയും ഈ തീരുമാനത്തില്‍ രജനികാന്ത് കൂടുതല്‍ അസ്വസ്ഥനാണെന്ന് ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനുനയ ശ്രമത്തിനായി പ്രസ്താവന ഇറക്കിയതിന്റെ പിറ്റേദിവസം തന്നെ രജനികാന്ത് ധനുഷിനെ കാണാന്‍ പുറപ്പെട്ടു എങ്കിലും ധനുഷ് വീട്ടില്‍ ഇല്ലെന്നാണ് വിവരം ലഭിച്ചത്. എന്നാല്‍ തലൈവരുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കാനും അനാദരവ് കാട്ടാതിരിക്കാനും ധനുഷ് മനപൂര്‍വ്വം വീട്ടില്‍ നിന്ന് മാറി നില്‍ക്കുക ആയിരുന്നു.

ഈ നിമിഷം വരയെും ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ രജനികാന്ത് നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ധനുഷിന്റെ പിതാവ് വിവാഹ മോചന വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു…ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു.

ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്‌നമാണ്’, എന്നായിരുന്നു കസ്തൂരിരാജയുടെ പ്രതികരണം. ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് വേര്‍പിരിയുന്ന എന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമായത്. എന്നാല്‍ ഇപ്പോഴും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇരുവരേയും ഒന്നിപ്പിക്കാനുള്ള വഴികള്‍ തേടുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. വിവാദങ്ങള്‍ക്ക് ഇടയിലും ധനുഷും ഐശ്വര്യയും അവരുടേതായ തിരക്കുകളില്‍ മുഴുകി കഴിഞ്ഞു.

 

Previous articleപരാജയത്തില്‍ ഞാന്‍ സ്റ്റക്കായി നില്‍ക്കില്ല..!! അടുത്ത സിനിമ തേടിപ്പോകും – ധ്യാന്‍ ശ്രീനിവാസന്‍
Next article‘ഒരു ബബിള്‍ഗം എങ്കിലും ചവച്ചൂടെ, അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് കുളമാക്കിയതിനെ കുറിച്ച് അന്ന രാജന്‍