മൂന്ന് വീടുകളുടെ ഉടമ ഇപ്പോൾ വാടക വീട്ടിൽ, സീരിയലിനെ വെല്ലുന്ന ജീവിതം!

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് രാജീവ് റോഷൻ.പ്രത്യേകിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക്. ഈ കഴിഞ്ഞു ഇരുപത്തി നാല് വർഷമായി രാജീവ് സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന നടനാണ്.  എനാൽ താരത്തിന്റെ ജീവിത കഥ അറിഞ്ഞാൽ അഭിനയിച്ച സീരിയലുകളെ…

Rajeev Roshan Real Life Story

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് രാജീവ് റോഷൻ.പ്രത്യേകിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക്. ഈ കഴിഞ്ഞു ഇരുപത്തി നാല് വർഷമായി രാജീവ് സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന നടനാണ്.  എനാൽ താരത്തിന്റെ ജീവിത കഥ അറിഞ്ഞാൽ അഭിനയിച്ച സീരിയലുകളെ കാൾ മോശം ആണല്ലോ എന്ന് ആരാധകർ ചോദിക്കും. അഭിനയവുമായി ഒരു ബന്ധവുമില്ലാത്ത ബിസിനെസ്സ് കുടുംബത്തിൽ ജനിച്ച രാജീവ് വളരെ അവിചാരിതമായി അഭിനയ ലോകത്തിലേക്ക് എത്തുകയായിരുന്നു. തൈറോയ്ഡ് കാൻസർ പിടിപെട്ടതും ഉണ്ടായിരുന്ന കിടക്കാടം വരെ പണയം വെച്ച് വാടക വീട്ടിൽ താമസിക്കുന്നതും നടത്തിക്കൊണ്ടു വന്നിരുന്ന ബിസിനെസ്സ് പൊളിയുകയും ചെയ്തതോടെ രാജീവ് മാനസികമായി തളർന്നിരുന്നു.

Rajeev Roshan
Rajeev Roshan

1998 ൽ രാജീവ് മരടിൽ സ്ഥലം മേടിച്ചു വീടുവച്ചു. അതൊരു ഭാഗ്യ വീടായിരുന്നെകിലും ഷൂട്ടിങ് കൂടുതലും തിരുവനന്തപുരത്ത് വെച്ചായിരുന്നു. ഞാൻ ഷൂട്ടിങ്ങിനു പോയി കഴിഞ്ഞാൽ വീട്ടിൽ ഉള്ളവർ ഒറ്റയ്ക്കാകുമെന്നു കരുതി ആ ഫ്ലാറ്റ് വിൽക്കുകയും വൈറ്റിലയിൽ മറ്റൊരു ഫ്ലാറ്റ് വാങ്ങിക്കുകയൂം ചെയ്തിരുന്നു. ആ സമയത്ത് ധാരാളം സീരിയലുകളിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. സീരിയലുകൾ ഒരുപാട് ആയപ്പോൾ മടുപ്പ് തോന്നി അഭിനയത്തോട്. അങനെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടി ബിസിനെസ്സ് ആരംഭിക്കാൻ തന്നെ തീരുമാനിച്ചു.
Rajeev
Rajeev

വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി നേരെ പോയത് ദുബായിലേക്ക്. അങ്ങനെ അവിടെ ഒരു ഹോട്ടൽ ആരംഭിച്ചു. കുടുംബത്തെയും അങ്ങോട്ട് കൊണ്ടുപോയി. അവിടെ നിന്നും ബിസിനെസ്സ് പച്ച പിടിപ്പിച്ച് പണം ഉണ്ടാക്കാം എന്ന വിചാരം പാടെ തച്ചുടച്ചുകൊണ്ടായിരുന്നു ആ സമയത്ത് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത്. ഹോട്ടൽ ഭയങ്കര നഷ്ടത്തിൽ ആയി. അതോടെ ഉള്ള സമ്പാദ്യമെല്ലാം പോയി. അതോടെ കുടുംബത്തിനൊപ്പം തിരികെ നാട്ടിലെത്തി. മൂന്നു വീടുകൾ സ്വന്തമായി ഉണ്ടായിരുന്നിടത്ത് താമസിക്കാൻ വീടില്ലാതെ വാടകവീട്ടിലേക്ക് മാറേണ്ടി വന്നു. അങ്ങനെ സാമ്പത്തികമായി പരാചയപ്പെട്ടിരിക്കുന്ന സമയത്താണ് കാര്യസ്ഥൻ സിനിമയിലേക്ക് അവസരം ലഭിച്ചത്. അതിനു ശേഷം പഴയപോലെ സീരിയലുകളിൽ നിന്നും ക്ഷണം വന്നു തുടങ്ങി. ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ത്രീകരിച്ചിരിക്കുകയാണ്.