ആരാധകര്‍ക്ക് സന്തോഷം നല്‍കി അമേരിക്കയിലെ ആശുപത്രിയില്‍ നിന്നും ചിമ്പുവിനൊപ്പം ടി.രാജേന്ദറിന്റെ പുതിയ ചിത്രം

ഇതിഹാസ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ടി. രാജേന്ദര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അസുഖബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 14 ന് മകന്‍ സിമ്പുവിന്റെ നിര്‍ബന്ധപ്രകാരം ഉദര സംബന്ധമായ അസുഖത്തിന് നൂതന ചികിത്സയ്ക്കായി…

ഇതിഹാസ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ടി. രാജേന്ദര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അസുഖബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 14 ന് മകന്‍ സിമ്പുവിന്റെ നിര്‍ബന്ധപ്രകാരം ഉദര സംബന്ധമായ അസുഖത്തിന് നൂതന ചികിത്സയ്ക്കായി യുഎസിലേക്ക് പറന്നു.

വിദേശത്തെ ചികിത്സയോട് ടിആര്‍ നന്നായി പ്രതികരിച്ചുവെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് ഹോസ്പിറ്റലില്‍ നിന്ന് മകന്‍ ചിമ്പുവിനും ഭാര്യ ഉഷയ്ക്കുമൊപ്പം ടിആര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി. 67 കാരനായ പ്രിയ താരം ഊര്‍ജ്ജസ്വലനാണെന്നും അസുഖം കുറയുന്നുണ്ടെന്നും ചിത്രം കാണിക്കുന്നു.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ടിആര്‍ കുടുംബം നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ അടുത്ത ചിത്രമായ ‘പത്തു തല’യുടെ ഷൂട്ടിംഗില്‍ ജൂലൈ രണ്ടാം വാരത്തില്‍ ചിമ്പു പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജിവിഎം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ‘വേണ്ടു തനിനിറം കാട്’ സെപ്റ്റംബര്‍ 15 ആണ് റിലീസ് ചെയ്യുന്നത്.