താങ്ങായും തണലായും മുപ്പത് വര്‍ഷങ്ങള്‍..!! സന്തോഷം പങ്കുവെച്ച് രാജേഷ് ഹെബ്ബാര്‍…

സിനിമ സീരിയല്‍ രംഗത്തെല്ലാം തന്റേതായ ഒരു സ്ഥാനം നേടിയെടുന്ന നടനാണ് രാജേഷ് ഹെബ്ബാര്‍. അഭിനയ മേഖലയില്‍ മികവ് തെളിയിച്ച് താരം ഡബ്ബിംഗ് മേഖലയിലേയും സജീവ സാന്നിധ്യമാണ്. അഭിനയ രംഗത്തേക്ക് കടന്നത് മുതല്‍ നെഗറ്റീവ് കഥാപാത്രങ്ങളാണ്…

സിനിമ സീരിയല്‍ രംഗത്തെല്ലാം തന്റേതായ ഒരു സ്ഥാനം നേടിയെടുന്ന നടനാണ് രാജേഷ് ഹെബ്ബാര്‍. അഭിനയ മേഖലയില്‍ മികവ് തെളിയിച്ച് താരം ഡബ്ബിംഗ് മേഖലയിലേയും സജീവ സാന്നിധ്യമാണ്. അഭിനയ രംഗത്തേക്ക് കടന്നത് മുതല്‍ നെഗറ്റീവ് കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്ത് കൊണ്ടിരുന്നത്. കഥാപാത്രങ്ങള്‍ നെഗറ്റീവ് ആണെങ്കിലും അദ്ദേഹത്തിന്‌റെ അഭിനയത്തിന് ആരാധകര്‍ ഏറെയായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സുപ്രാധാന വിശേഷം തന്റെ പ്രേക്ഷകരെ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാജേഷ്. തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിശേഷം അറിയിച്ചിരിക്കുന്നത്. സന്തോഷ വാര്‍ത്ത അറിഞ്ഞത് മുതല്‍ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് വരുന്നത്.

തന്റെ വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ദിവസത്തോട് ചേര്‍ന്ന് താരം ഭാര്യയോടൊപ്പമുള്ള ഫോട്ടോകളും ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാജേഷ് ഹെബ്ബാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. അനിതയാണ് രാജേഷിന്റെ ഭാര്യ. ജനുവരി 17ന് രാജേഷും അനിതയും തമ്മിലുളള വിവാഹം കഴിഞ്ഞിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കടന്നു പോയ ദിവസങ്ങളുടെ മഹത്വം ആ കുറിപ്പിലൂടെ രാജേഷ് കുറിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…

 

https://www.instagram.com/p/CY0y0P1p917/?utm_source=ig_web_copy_link

 

‘അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍… കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വര്‍ഷങ്ങള്‍.. മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല.. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ നമ്മള്‍ ഒരുപോലെ സ്വീകരിച്ചു. തോളോട് തോള്‍ ചേര്‍ന്ന് എല്ലാ യുദ്ധങ്ങളും നമ്മള്‍ ഒന്നിച്ച് നേരിട്ടു. ശക്തരും കരതലുള്ളവരുമായ മൂന്ന് പ്രിയപ്പെട്ട മക്കളെ നീ സമ്മാനിച്ചു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ ഒന്നിച്ച്, നിലയ്ക്കാത്ത സന്തോഷവും ആഹ്‌ളാദവും പ്രതീക്ഷിച്ചുകൊണ്ട്….” എന്നായിരുന്നു രാജേഷ് ഹെബ്ബാറിന്റെ കുറിപ്പ്. കൂട്ടുകാരും സഹപ്രവര്‍ത്തകരും എല്ലാം ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകളും പങ്കുവെച്ചിട്ടുണ്ട്.