നാളെയാണ് സുരേഷേട്ടന്റെയും സുമലത ടീച്ചറുടെയും കല്യാണം!

‘ന്നാ താൻ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിച്ച ‘സേവ് ദ് ഡേറ്റ്’ കുറച്ച് വിഡിയോ ദിവസങ്ങൾളായി സമൂഹമാധ്യമങ്ങളിൽ…

‘ന്നാ താൻ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിച്ച ‘സേവ് ദ് ഡേറ്റ്’ കുറച്ച് വിഡിയോ ദിവസങ്ങൾളായി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതിന് ശേഷം മെയ് 29ന്, തിങ്കളാഴ്ച രാവിലെ 9.30ന് പയ്യന്നൂർ കോളജിലാണ് വിവാഹം എന്നറിയിച്ചുള്ള വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേർന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോ പിന്നലെയാണ് ഈ വിവാഹക്ഷണക്കത്ത് വൈറലായി മാറിയിരിക്കുന്നത്.അതേ സമയം സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാൽ ഇതൊരു യഥാർഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് പലരും തെറ്റിദ്ധരിച്ചു.പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.

അതേ സമയം എന്താണ് സംഭവം എന്നത് സസ്പെൻസാക്കി വെച്ചിരിക്കുകയാണ് നടൻ രാജേഷ് മാധവനും നടി ചിത്ര നായരും.ന്നാ താൻ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റിൽ എന്നാണ് സൂചന.  സിൽവർ ബ്രമൈഡ് പിക്‌ചേഴ്‌സും സിൽവർ ബേ സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമാണം.