തലയിൽ മുടിയില്ലാത്ത ഈ വയസ്സനാണോ ഐശ്വര്യയുടെ ഹീറോ !! പരിഹസിക്കപ്പെട്ട് രജനി - മലയാളം ന്യൂസ് പോർട്ടൽ
Film News

തലയിൽ മുടിയില്ലാത്ത ഈ വയസ്സനാണോ ഐശ്വര്യയുടെ ഹീറോ !! പരിഹസിക്കപ്പെട്ട് രജനി

rajani-kanth

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ ഇപ്പോൾ അഭിനയിച്ച കൊണ്ടിരിക്കുന്ന ചിത്രമാണ് തലൈവർ 168, ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങൾക്കെല്ലാം കഷ്ടപ്പാടിന്റെ ഒരു വലിയ കഥ പറയാനുണ്ടാകും. സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ എത്തി ഇന്ത്യയിലെ തന്നെ മുൂൻ നിര നായകന്മാരിൽ ഒരാളായി മാറിയ താരമാണ് രജനികാന്ത്. കോളിവുഡാണ് അദ്ദേഹത്തിന്റെ പ്രധാന തട്ടകമെങ്കിലും ഇന്ത്യൻ സിനിമയിൽ രജനി നൽകിയ സംഭാവന വളരെ വലുതാണ്. ഇപ്പോൾഎന്തിരന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടത്തിയ പ്രസം​ഗത്തില്‍ തനിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന കഥ രസകരമായി രജനി പറയുന്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെെറലാവുകയാണ്.

Rajini_Ash_Endhiran

രജനിയുടെ വാക്കുകള്‍ ഇങ്ങനെ…

ബെം​ഗളൂരുവിലുള്ള എന്റെ സഹോദരന്റെ വീട്ടില്‍ ഞാന്‍ ഈയിടെ പോയിരുന്നു. അവിടെ തൊട്ടടുത്ത് വാടകയ്ക്ക് ഒരാള്‍ താമസിച്ചിരുന്നു. അയാള്‍ എന്നെ കാണാന്‍ വന്നിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, അയാളുടെ പേര് നന്ദുലാല്‍ എന്നായിരുന്നു. അറുപത് വയസ്സിലേറെ അയാള്‍ക്ക് പ്രായമുണ്ടായിരുന്നു. അയാള്‍ എന്നോട് ചോദിച്ചു, ‘ഈ തലമുടിക്ക് എന്ത് സംഭവിച്ചു?’. ഞാന്‍ പറഞ്ഞു, ‘അതെല്ലാം പോയി, അത് വിട്ടുകളയൂ.’

അയാള്‍; നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിച്ചുവോ?

ഞാന്‍; ഞാന്‍ സിനിമയിലാണ് ജോലി ചെയ്യുന്നത്

അയാള്‍; സത്യം! ഏത് സിനിമയില്‍?

ഞാന്‍; റോബോട്ട്, ഐശ്വര്യ റായിയാണ് നായിക?

അയാള്‍; അപ്പോള്‍ ആരാണ് നായകന്‍?

ഞാന്‍; ഞാന്‍ തന്നെ

അയാള്‍; നിങ്ങളോ? (പരിഹാസത്തോടെ)

rajini aiswarya

അയാളുടെ മക്കള്‍ അപ്പോള്‍ പറഞ്ഞു, രജനികാന്ത് ഇപ്പോഴും നായകനായാണ് അഭിനയിക്കുന്നത്. അയാള്‍ എന്നെ തുറിച്ചു നോക്കി. പിന്നീട് അയാള്‍ കുറച്ച്‌ മാറി ആരോടൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കേട്ടു, ‘തലയില്‍ മുടിയില്ല, നല്ല പ്രായമുണ്ട്, ഐശ്വര്യയാണത്രേ നായിക. അതും ഇയാള്‍ക്കൊപ്പം. ഈ ഐശ്വര്യാ റായിക്ക് ഇതെന്ത് സംഭവിച്ചു? അമിതാഭ് ബച്ചന് എന്ത് സംഭവിച്ചു? അഭിഷേക് ബച്ചന് എന്ത് സംഭവിച്ചു?.’ അയാള്‍ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു.

എന്തായാലും പ്രിയപ്പെട്ട ഐശ്വര്യാ ജീ, എന്റെ നായികയായി അഭിനയിക്കാന്‍ സമ്മതിച്ചതിന് ഒരുപാട് നന്ദിയുണ്ട്- രജനി പറഞ്ഞു.

ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ 2010 ലാണ് പുറത്തിറങ്ങിയത്. ഡാനി ഡെന്‍സോ​ഗപ, കരുണാസ്, സന്താനം, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു

Trending

To Top
Don`t copy text!