Home Film News ആരാധകർക്ക് കടുത്ത നിരാശ! പൊങ്കലിന് പ്രതീക്ഷിച്ച ‘ലാൽസലാം’ എത്തില്ല, കാരണം പുറത്ത് വിട്ട് അണിയറക്കാർ

ആരാധകർക്ക് കടുത്ത നിരാശ! പൊങ്കലിന് പ്രതീക്ഷിച്ച ‘ലാൽസലാം’ എത്തില്ല, കാരണം പുറത്ത് വിട്ട് അണിയറക്കാർ

നീണ്ട ഇടവേളയ്ക്ക് ശേഷം വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സംവിധായിക ഐശ്വര്യ രജനികാന്ത്. ലാൽ സലാം എന്ന സിനിമ ഒരു സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ഐശ്വര്യയുടെ പിതാവും സൂപ്പർ താരവുമായ രജനികാന്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്ത് വളരെ പ്രധാനപ്പെട്ട റോളിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

2024ലെ പൊങ്കലിനാണ് ലാൽസലാം തിയറ്ററിൽ എത്തുകയെന്നാണ് ആദ്യം പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത് രജനികാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചുവെന്നാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതിനാലാണ് റിലീസ് മാറ്റിവയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് വിവരങ്ങൾ.

2024 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽ സലാം റിലീസ് ചെയ്തേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നിർമ്മാതാക്കൾ ഇതുവരെ ലാൽ സലാം റിലീസ് തീയതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ലാൽ സലാം ഓഡിയോ ലോഞ്ച് 2023 ഡിസംബർ 21 ന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ ഇവന്റും മാറ്റിവച്ചിട്ടുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം ഓഡിയോ ലോഞ്ച് ഇവന്റ് 2024 ജനുവരി 4 ന് ചെന്നൈയിലെ സായിറാം എഞ്ചിനീയറിംഗ് കോളേജിലാണ് നടക്കുക. അന്ന് റിലീസ് തീയതി അടക്കം പ്രധാന അപ്‌ഡേറ്റ് ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version