ഞാൻ അതുപയോഗിക്കാറില്ല, കേരളത്തിൽ ഇത് ഉപയോഗിക്കാത്ത ഒരേയൊരു നടി നിങ്ങൾ മാത്രം ആയിരിക്കുമെന്ന് ആരാധകർ

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്.…

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ഇപ്പോൾ തമിഴിലും താരം അഭിനയിക്കുവാൻ പോകുകയാണ്, ധനുഷിന്റെ നായികയായിട്ടാണ് രജീഷ തമിഴിൽ അരങ്ങേറുന്നത്.
rejisha2
നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള ശക്തമായ കഥാപാത്രങ്ങളെയും മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് രജിഷ.

ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് രജിഷ കൊടുത്ത മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് . നിലവിലെ വാട്‌സ്‌ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ച ചോദ്യം. താന്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ അതിനു നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് . കൂടാതെ മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ലവ് ആണ് രജിഷയുടെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.
rejisha 10
കുറച്ച് നാളുകൾക്ക് മുൻപ് തനിക്ക് വിഷാദരോഗം വന്നിട്ടുള്ളതായും താരം പറഞ്ഞിരുന്നു. മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവിശ്യമാണെന്ന് താരം വ്യക്തമാക്കിയിരുന്നു