ഇനിയുള്ള യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടി, സന്തോഷം പങ്കുവെച്ച് രജീഷ!

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്.…

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും.

നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇപ്പോൾ തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രജീഷ വിജയൻ. പുതിയതായി ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.

Rajisha Vijayan
Rajisha Vijayan

കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്‌യുവി കാർ ആണ് രജീഷ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയിൽ നിന്നാണ് രജീഷ കുടുംബത്തിനൊപ്പം വന്നു വാഹനം ഏറ്റു വാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും രജീഷ് ആരാധകരുമായി പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ഏത്തിയത്.

Rajisha Vijayan
Rajisha Vijayan

സെൽറ്റോസ് വിപണിയിലെത്തി ഒരു വർഷം തികഞ്ഞപ്പോൾ കിയ അവതരിപ്പിച്ച സെൽറ്റോസ് ആനിവേഴ്സറി എഡിഷനാണ് രജീഷ സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ നിറവും ആകർഷണീയമാണ്. അറോറ ബ്ലാക്ക് പേൾ നിറത്തിലുള്ള വണ്ടിയാണ് രജീഷ സ്വന്തമാക്കിയിരിക്കുന്നത്.

Rajisha Vijayan
Rajisha Vijayan

രണ്ട് പെട്രോൾ എൻജിനുകളും ഒരു ഡീസൽ എൻജിനുമാണ് സെൽറ്റോസിനുള്ളത്. ബിഎസ് 6 – നിർഗമനച്ചട്ടങ്ങൾ പാലിക്കുന്നവയാണെല്ലാം. മാനുവൽ ഗിയർ, ഓട്ടമാറ്റിക് ഗിയർ ഓപ്ഷനുണ്ട്. ഒട്ടേറെ സ്മാർട് ഫീച്ചറുകളുള്ള സെൽറ്റോസ്, ഇടത്തരം എസ്‌യുവികളുടെ നിരയിലേക്കാണെത്തുന്നത്.‘എസ് പി കൺസപ്റ്റ്’ ആധാരമാക്കി സാക്ഷാത്കരിക്കുന്ന എസ് യു വിക്ക് 10 മുതൽ 16 ലക്ഷം രൂപ വരെയാണു ഷോറൂം വില.ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.