യുവ കന്യകയുടെ കണ്ണുകള്‍ രാജാവിനെ തിരയുന്നു!!! പിങ്ക് സാരിയില്‍ പ്രണയം കുറിച്ച് രജിഷ

തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ് രജിഷാ വിജയന്‍. മലയാളത്തില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് രജിഷ സിനിമാ ലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ…

തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ് രജിഷാ വിജയന്‍. മലയാളത്തില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് രജിഷ സിനിമാ ലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും രജിഷ സ്വന്തമാക്കിയിരുന്നു.

തമിഴകത്തേക്കും രജിഷ അരങ്ങേറ്റം കുറിച്ചിരുന്നു. കര്‍ണയില്‍ ധനുഷിന്റെ നായികയായിട്ടാണ് തമിഴിലേക്ക് രജിഷ എത്തിയത്. ജയ് ഭീം ചിത്രത്തില്‍ മികച്ച പ്രശംസയും നേടിയിരുന്നു. മലയാളത്തില്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ അമലയും പകലും പാതിരാവുമാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഹൃദ്യമായ കവിതയോടൊപ്പമാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രണയം തുളുമ്പുന്ന വരികളാണ് താരം കുറിച്ചത്.

ആ രാത്രിയും പോയി…
ദിവസവും പോയി…
രാജാവ് അവിടെ ഇല്ല…
ഒരിക്കലും ചിമ്മാതെ
യുവ കന്യകയുടെ കണ്ണുകള്‍..
അങ്ങോട്ടും ഇങ്ങോട്ടും തിരയുന്നു, എന്നാണ് പിങ്ക് സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും പങ്കുവച്ച് രജിഷ പോസ്റ്റ് ചെയ്തത്.