കോളേജ് കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഡാന്‍സ് കളിച്ചും രജീഷ വിജയന്‍- വീഡിയോ

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ലവ്ഫുളി യുവേഴ്‌സ് വേദ’. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോളജിലെത്തിയ രജീഷ വിജയന്റെയും ടീമിന്റെയും വിഡിയോ വൈറലാകുന്നു. കോളജിലെ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും ഫോട്ടോയെടുത്തും രജീഷ ഏവരുടെയും മനംകവര്‍ന്നു. വെങ്കിടേഷ്, അനിക സുരേന്ദ്രന്‍ എന്നിവരും രജീഷയ്‌ക്കൊപ്പം കോളജില്‍ എത്തിയിരുന്നു.

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്. വെങ്കിടേഷ്, അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്.

ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ആര്‍ ടു എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ടോബിന്‍ തോമസ്.

ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ്, രതി ശിവരാമന്‍, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം. സഹനിര്‍മ്മാണം അബ്ദുള്‍ സലിം, പ്രൊജക്ട് ഡിസൈനര്‍ വിബീഷ് വിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, എഡിറ്റിംഗ് സോബിന്‍ സോമന്‍, പരസ്യകല യെല്ലോ ടൂത്ത്‌സ്, കളറിസ്റ്റ് ലിജു പ്രഭാകരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ സി സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍. പി ആര്‍ ഒ- എ എസ് ദിനേശ്.

Previous article ‘തങ്കം എന്ന സിനിമ കണ്ടപ്പോഴും ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നു’
Next articleമദ്യത്തിനോടും സിഗരറ്റിനോടും അടിമപ്പെട്ട ജീവിതം!!! രക്ഷപ്പെടുത്തി ജീവിതം തന്നത് ഭാര്യ- രജനികാന്ത്