മോഹന്‍ലാല്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍..! അത് നടന്നിരിക്കും..! രജിത് കുമാര്‍

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരം ആയിരുന്നു രജിത്ത് കുമാര്‍. ഇപ്പോഴിതാ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തനിക്ക് ഒരുപാട് സിനിമകളുടെ ഓഫര്‍ വന്നിരുന്നു എന്നും എന്നാല്‍ അതൊന്നും നടന്നില്ല എന്നും പറയുകയാണ് രജിത്…

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരം ആയിരുന്നു രജിത്ത് കുമാര്‍. ഇപ്പോഴിതാ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തനിക്ക് ഒരുപാട് സിനിമകളുടെ ഓഫര്‍ വന്നിരുന്നു എന്നും എന്നാല്‍ അതൊന്നും നടന്നില്ല എന്നും പറയുകയാണ് രജിത് കുമാര്‍, നടന്‍ മോഹന്‍ലാല്‍ എനിക്ക് രണ്ട് സിനിമകള്‍ ഓഫര്‍ ചെയ്തിരുന്നു എന്നും രജിത് കൗമുദി മൂവീസിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. രജിത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. മോഹന്‍ലാല്‍ ഓഫര്‍ ചെയ്ത രണ്ട് സിനിമകള്‍ അടക്കം 17 സിനിമകളുടെ ഓഫര്‍ ബിഗ്‌ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എനിക്ക് വന്നതാണ് എന്നാല്‍ ഞാന്‍ ഒരു ഭാഗ്യം ഇല്ലാത്ത മനുഷ്യന്‍ ആണ്..

പക്ഷേ, ആ അവസരങ്ങള്‍ എല്ലാം എനിക്ക് വന്ന് ചേരും, കാരണം എനിക്ക് ഈശ്വാരാധീനം വളരെ കൂടുതലാണ്. മോഹന്‍ലാലിന്റെ വളര്‍ച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയം ആണ്. അദ്ദേഹത്തിന്റെ ജാതകം നോക്കിയ അപ്പൂപ്പനെ എനിക്ക് അറിയാം.. മോഹന്‍ലാലിന്റേത് നല്ല ബെസ്റ്റ് ജാതകം ആണെന്നും രജിത് പറയുന്നു. ലാലേട്ടന്‍ ജനിച്ച സമയം എന്ന് പറഞ്ഞാല്‍ ചെറിയ ശ്രമങ്ങളിലൂടെ കാര്യങ്ങള്‍ ചെയ്താലും വലിയ ഹൈപ്പ് ലഭിക്കും.

ഞാന്‍ ഇപ്പോള്‍ വലിയ ദൈവവിശ്വാസിയാണ്. ബിഗ്‌ബോസില്‍ ഉള്ളപ്പോള്‍ എനിക്ക് കണ്ടകശനി ആയിരുന്നു. അതുകൊണ്ട് എനിക്ക് ഉണ്ടായ നല്ലപേര് എല്ലാം പോയി. മോഹന്‍ലാല്‍ ഓഫര്‍ ചെയ്ത സിനിമ നടക്കാതെ പോയത് കൊറോണ കാരണം ആണെന്നും രജിത് കുമാര്‍ തുറന്ന് പറഞ്ഞു.

rejith kumar

പക്ഷേ, ആ വേഷം ഉറപ്പായും ലാലേട്ടന്‍ എനിക്ക് തരും.. ലാലേട്ടന്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.. ആ വേഷം ഉറപ്പായും അദ്ദേഹം എനിക്ക് തരും.. അദ്ദേഹത്തെ എനിക്ക് കോണ്‍ടാക്ട് ചെയ്യാന്‍ പറ്റാറില്ല.. പക്ഷേ, അവരുടെ മനസ്സില്‍ എന്നും ഞാന്‍ ഉണ്ട് എന്നും രജിത് കുമാര്‍ പറഞ്ഞു.