ഹൃദയാഘാതം; സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ ആശുപത്രിയിൽ

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ബോധരഹിതനായ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ബോധം തെളിഞ്ഞു, നിരീക്ഷണത്തിലാണ്. സൗത്ത് ഡല്‍ഹിയിലെ…

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ബോധരഹിതനായ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

ബോധം തെളിഞ്ഞു, നിരീക്ഷണത്തിലാണ്. സൗത്ത് ഡല്‍ഹിയിലെ കള്‍ട്ട് ജിമ്മില്‍ ട്രെഡ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി ആന്‍ഡ് എമര്‍ജന്‍സി സംഘമാണ് രാജു ശ്രീവാസ്തവയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ആശിഷ് ശ്രീവാസ്തവ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ചില നേതാക്കളെ കാണാനായാണ് രാജു ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെ ജിമ്മില്‍ പോയ അദ്ദേഹം മറ്റൊരു ജിമ്മിലും പോയി. ഇതേദിവസം തന്നെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ച് എയിംസില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ആശിഷ് അറിയിച്ചു.

https://twitter.com/authorsahil/status/1557302724189777920?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1557302724189777920%7Ctwgr%5Ed8b33974166818d7f1559303662d201888e9fe50%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Fraju-srivastava-suffers-heart-attack-while-gymming-twitterati-speak-about-symptoms-exercising-techniques

സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നതോടെ നടന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നിരുന്നാലും, ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം മൂലം ചെറുപ്പക്കാര്‍ മരിക്കുന്നതെങ്ങനെയെന്നും വ്യായാമം ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസത്തില്‍ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇവര്‍ കുറിക്കുന്നുണ്ട്.