സുരാജ് – പൃഥ്വിരാജ് യുദ്ധം; സൂപ്പര്‍താരവും ആരാധകനും ഏറ്റുമുട്ടുന്ന ഡ്രൈവിംഗ് ലൈസന്‍സ്.

Director: Jean Paul lal Language: Malayalam Rating: 3.5 (out of 5 stars) Cast: Prithviraj Sukumaran, Suraj Venjaramoodu, Mia George, Deepti Sati, Adhish Praveen, Saiju Kurup,…

Director: Jean Paul lal

Language: Malayalam

Rating: 3.5 (out of 5 stars)

Cast: Prithviraj Sukumaran, Suraj Venjaramoodu, Mia George, Deepti Sati, Adhish Praveen, Saiju Kurup, Suresh Krishna, Nandu, Shivaji Guruvayoor, Lalu Alex, Vijayaraghavan

പ്രധാനമായും മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ലാൽ ജൂനിയർ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ജീൻ പോൾ ലാൽ. നടനും സംവിധായകനുമായ ലാലിന്റെ മകനാണ്….

സച്ചി എഴുതിയ കഥ

മറ്റെന്തു പോരായ്മകള്‍ ആരോപിച്ചാലും സിനിമയുടെ വണ്‍ലൈന്‍ മാത്രമല്ല സച്ചി എഴുതിയ തിരക്കഥയും പുതുമയുള്ളതാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സ് നല്ല ഒരു എന്റര്‍ടൈനര്‍ ആക്കി മാറ്റാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും സാധിക്കുന്നുമുണ്ട്.

താരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചാനലുകളുടെ അമിതമായ കൗതുകങ്ങള്‍, ബ്രേക്കിംഗ് ന്യൂസ് ആക്രാന്തങ്ങള്‍, താരങ്ങളുടെ ധാര്‍ഷ്ട്യം, ആരാധക ജന്‍മങ്ങളുടെയും ഫാസോളികളുടെയും സീറോ ബ്രെയിന്‍ വെകിളിത്തരങ്ങള്‍ , താരസംഘടനയുടെ ഉപരിപ്ലവമായ ഇടപെടലുകള്‍ , തുടങ്ങി നമ്മള്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ പല വിഷയങ്ങള്‍ സച്ചിയുടെ സ്ക്രിപ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .

driving-licence-new-song-re

ഒരു പ്രധാന താരത്തിന് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. അദ്ദേഹത്തിന്റെ അപേക്ഷയുടെ ചുമതലയുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് അദ്ദേഹത്തിന്റെ ആരാധകൻ. ഒരു മൂന്നാം കക്ഷിയുടെ പ്രവർത്തനങ്ങൾ മൂലമുണ്ടായ ഒരു തെറ്റിദ്ധാരണ അവർക്കിടയിൽ ഉജ്ജ്വലമായ പ്രകടനത്തിലേക്ക് നയിക്കുന്നു. മികച്ച സിനിമയുടെ ആരംഭ പോയിന്റായിരിക്കുമോ ഇത്? അതെ, എഴുത്തുകാരൻ സച്ചിയും സംവിധായകൻ ലാൽ ജൂനിയറും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. അവരുടെ കൈകളിൽ, അഭിമാനവും നിസ്സാരതയും, ഭ്രാന്തും ക്രോധവും ഉള്ള ഒരു ഗെയിം ഒരു ചെറിയ പ്രശ്നത്തെച്ചൊല്ലി ഉന്നതമായ ഒരു യുദ്ധത്തിലേക്ക് നയിക്കുന്നതിനാൽ, മനുഷ്യ സ്വഭാവത്തെ ആകർഷകവും അപ്രതീക്ഷിതവുമായ ഉൾക്കാഴ്ചയുള്ള പരിശോധനയാണ്.

driving-licence-new-song-re

സിനിമ

ഇടവേള ബാബു, ഇന്നസെന്റ് എന്നിവരൊക്കെ അവരായി തന്നെ സിനിമയില്‍ അവതരിക്കുന്നുണ്ട് . പക്ഷെ കമേഴ്സ്യല്‍ സിനിമയുടെ ഭാഗമായി നിന്ന് അതിനെ അലക്കുന്നതിന് ഒരു പരിധി ഉണ്ടല്ലോ .. അതിന്റെ പോരായ്മ പടത്തിനുണ്ട് . അതു കൊണ്ട് തന്നെ സാധ്യതകള്‍ ഒരുപാട് ഉണ്ടായിട്ടും , അനാര്‍ക്കലി പോലൊരു സമ്ബൂര്‍ണമായ ഒരു സിനിമാനുഭവമാക്കി ഡ്രൈവിംഗ് ലൈസന്സിനെ മാറ്റാന്‍ സച്ചിയുടെ സ്ക്രിപ്റ്റിന് കഴിഞ്ഞില്ല എന്നുപറയേണ്ടി വരും. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും ആരാധകന്‍ കുരുവിളയായി സുരാജ് വെഞ്ഞാറമൂടും കട്ടയ്ക്ക് കട്ട വിലസുന്നുണ്ട് .

കഥാപാത്രമെന്ന നിലയില്‍ കുരുവിളയ്ക്കാണ് പാത്രസൃഷ്ടിയില്‍ മികവ് എന്നതിനാല്‍ സുരാജിന് പലപ്പോഴും രണ്ട് പടി മുന്നില്‍ കയറിപ്പോവാന്‍ സാധിക്കുന്നു. ആരാധനാപാത്രത്തില്‍ നിന്നും കിട്ടുന്ന അവഹേളനം കുരുവിളയില്‍ സൃഷ്ടിക്കുന്ന ആന്തരികസംഘര്‍ഷങ്ങളെ സുരാജ് അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. കുഞ്ഞപ്പനിലെ ഭാസ്കരപ്പൊതുവാളില്‍ നിന്നും കുരുവിളയിലേക്കുള്ള അകലം സുരാജ് എന്ന നടനെ രേഖപ്പെടുത്തുന്നതാണ്. സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുകള്‍ ആവോളമുള്ള ക്യാരക്റ്റര്‍ ആണ് സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. മമ്മൂട്ടി ഉള്‍പ്പടെ പലരും വായിച്ച്‌ നിരസിച്ച റോള്‍ ആണെന്ന് കേട്ടിട്ടുണ്ട്.

ഹരീന്ദന്റെ എതിരാളിയായി ഭദ്രന്‍ എന്നൊരു സൂപ്പര്‍ സ്റ്റാര്‍ കൂടി ഉണ്ട് സിനിമയില്‍.. ഏറക്കുറെ പദ്മശ്രീ സരോജ് കുമാറിന് സമാനന്‍. താരയുദ്ധത്തെ അത്ര ഡെവലപ്പ് ചെയ്യാനും ശ്രീനിവാസന്‍ പിടിച്ചപോല്‍ പുലിവാലില്‍ കേറിപ്പിടിക്കാനും സിനിമ തയ്യാറാവുന്നില്ല . സുരേഷ് കൃഷ്ണ ആണ് ഭദ്രന്‍ . പുള്ളിയെക്കൊണ്ട് കഴിയും വിധമൊക്കെ ‘സരോജ് കുമാറാക്കിയിട്ടുണ്ട്. പടത്തിലെ രണ്ട് സജീവ സ്ത്രീ സാന്നിധ്യങ്ങള്‍ മിയാ ജോര്‍ജും ദീപ്തിസതിയുമാണ് . കുരുവിളയുടെ ഭാര്യയായി വരുന്ന മിയ ലൗഡ് ക്യാരക്റ്റര്‍ ആണെങ്കില്‍ ഹരീന്ദ്രന്റെ ഭാര്യ ദീപ്തി സതിയില്‍ കാം ആണ്.