‘കഥയിലെ പാളിച്ചകള്‍ മാത്രമാണ് ചിത്രത്തിനും സംഭവിച്ചത്…അതുകൊണ്ട് ഇനിയും ഇതുപോലത്തെ ടൈപ്പ് പടങ്ങള്‍ പേപ്പെ ചെയ്യട്ടെ..’

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന ‘പൂവന്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ചിത്രത്തിന്റെ സംവിധാനം. സൂപ്പര്‍ ശരണ്യയ്ക്ക്…

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന ‘പൂവന്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.
സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ചിത്രത്തിന്റെ സംവിധാനം. സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത് വാസുദേവന്‍, അഖില ഭാര്‍ഗ്ഗവന്‍ എന്നിവര്‍ ‘പൂവനില്‍’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. മണിയന്‍ പിള്ള രാജു, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരാണ് മറ്റ് താരങ്ങള്‍. പെപ്പെയുടെ അഭിനയത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാലിതാ മറ്റൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥയിലെ പാളിച്ചകള്‍ മാത്രമാണ് ചിത്രത്തിനും സംഭവിച്ചത്…അതുകൊണ്ട് ഇനിയും ഇതുപോലത്തെ ടൈപ്പ് പടങ്ങള്‍ പേപ്പെ ചെയ്യട്ടെയെന്നാണ് രാകേഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Personally, പെപ്പെ തന്റെ സേഫ് സോണ്‍ വിട്ട് പുറത്തുവരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു…അതുകൊണ്ട് തന്നെ ആ മാറ്റം അത്ര എളുപ്പം ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്നറിയാം…പൂവന്‍,oh മേരി ലൈലാ രണ്ടും ഇന്നലെ ഒരുമിച്ച് കണ്ടു…ചിത്രത്തില്‍ പെപ്പെയുടെ അഭിനയത്തെ കല്ലുകടി ആയി തോന്നിയില്ല…കഥയിലെ പാളിച്ചകള്‍ മാത്രമാണ് ചിത്രത്തിനും സംഭവിച്ചത്…അതുകൊണ്ട് ഇനിയും ഇതുപോലത്തെ ടൈപ്പ് പടങ്ങള്‍ പേപ്പെ ചെയ്യട്ടെ…??

അതേസമയം ആന്റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.