രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ അറസ്റ്റില്‍!!!

ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ അറസ്റ്റില്‍. നടിയുടെ പരാതിയിലാണ് ആദിലിനെ പൊലിസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഓഷിവാര പൊലീസാണ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാഖി ആദിലിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ആദിലിന്റെ അറസ്റ്റും. എന്നാല്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമല്ല.

ഭര്‍ത്തിവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഖിയുടെ വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ മാസമാണ് താന്‍ വിവാഹിതയായെന്ന വിവരം നടി വെളിപ്പെടുത്തിയത്.

2022 ലാണ് താരം മൈസൂര്‍ സ്വദേശിയായ ആദിലുമായി വിവാഹിതരായതെങ്കിലും പരസ്യപ്പെടുത്തിയിരുന്നില്ല. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും ചിത്രങ്ങള്‍ വ്യാജമാണെന്നായിരുന്നു ആദില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രാഖിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആദില്‍ വിവാഹ കാര്യം അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും നാളുകള്‍ക്ക് മുമ്പാണ് രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു. അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ല, അതിനാലാണ് അവര്‍ മരണപ്പെട്ടതെന്നും രാഖി ആരോപിച്ചിരുന്നു. ബിഗ് ബോസ് മറാത്തി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ആദിലിന് അമ്മയുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി, എന്നാല്‍ ആ തുക അമ്മയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചില്ല. ഇതാണ് മരണ കാരണമെന്നും താരം ആരോപിച്ചിരുന്നു.

ഒപ്പം ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു. ആദില്‍ തന്നെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്‌തെന്നും രാഖി പറഞ്ഞിരുന്നു. വിവാഹ ശേഷമാണ് മൈസൂരില്‍ ആദിലിനെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്ന് അറിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിരുന്നു.

Previous article‘കൈനിറച്ച് മസിലാണല്ലോയെന്ന്’ എഡിറ്റര്‍!!! കണ്ണുവെച്ചോ എന്ന് ഉണ്ണി മുകുന്ദന്‍
Next articleവിന്‍സി- ഉണ്ണി ലാലു ചിത്രം രേഖ തിയേറ്ററുകളിലെത്തുന്നു