ആഗ്രഹം പോലെ തന്നെ രാഖി സാവന്തിന്റെ കല്യാണം നടന്നു, വിവാഹചിത്രങ്ങൾ കണ്ട് അമ്പരന്ന് ബോളിവുഡ്…

ഹണിമൂണിന് എടുത്ത ചിത്രങ്ങൾ വൈറൽ ആയതോടെയാണ് വിവാഹ വാർത്ത രാഖി ശെരിവെക്കുന്നത്. എനിക്ക് പേടിയായിരുന്നു പക്ഷെ സത്യമാണ്. ഞാൻ വിവാഹിതയായിരിക്കുന്നു എന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഖി പറഞ്ഞു. തന്റെ ഭർത്താവിന്റെ വിശേഷങ്ങളും…

ഹണിമൂണിന് എടുത്ത ചിത്രങ്ങൾ വൈറൽ ആയതോടെയാണ് വിവാഹ വാർത്ത രാഖി ശെരിവെക്കുന്നത്. എനിക്ക് പേടിയായിരുന്നു പക്ഷെ സത്യമാണ്. ഞാൻ വിവാഹിതയായിരിക്കുന്നു എന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഖി പറഞ്ഞു. തന്റെ ഭർത്താവിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ റിതേഷ് വ്യാപാരിയാണ്. വിസക്കുവേണ്ടി കാത്തിരിക്കുകയാണെന്നും വൈകാതെ താനും അമേരിക്കയ്ക്ക് തിരിക്കുമെന്നും രാഖി പറഞ്ഞു. എന്നാലും ഇന്ത്യയിൽ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കില്ല. എപ്പോൾ അവസരം കിട്ടുന്നോ അപ്പോൾ അഭിനയിക്കാൻ തിരികെ വരുമെന്നും താരം പറഞ്ഞു. പ്രഭാ ചൗളയുമായുള്ള തന്റെ ആദ്യ അഭിമുഖം കണ്ടതുമുതൽ റിതേഷ് തന്റെ ആരാധകനായിരുന്നു.

തുടർന്ന് വാട്സാപ്പിൽ സൗഹൃദം ഉടലെടുക്കുകയായിരുന്നു. സൗഹൃദം പ്രണയത്തിലേക്കും വഴി തെളിച്ചു. റിതേഷിനെ നന്നായി അറിഞ്ഞതുമുതൽ അദ്ദേഹത്തെ തന്റെ ഭർത്താവായി ലഭിക്കണേ എന്ന് ജീസസിനോട് പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥന സഭലമായതിൽ രാഖിക്ക് നന്ദി പറയാനുള്ളതും ജീസസിനോട് തന്നെ. സിന്ദൂരവും മെഹന്തിയുമണിഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതേസമയം ഭർത്താവിന്റെ ചിത്രങ്ങൾ ഒന്നും ഇതുവരെയും രാഖി പുറത്തു വിട്ടിട്ടില്ല. 2020 ൽ തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നും ബേബി ഷൂട്ട് ചെയ്യുമ്പോൾ തന്റെ ഭർത്താവ് ക്യാമറക്ക് മുന്നിൽ എത്തുമെന്നും രാഖി പറഞ്ഞു. പലതവണ നിച്ഛയം നടത്തിയും മുടങ്ങി പോവുകയും മുടക്കുകയും ചെയ്ത ആളാണ് രാഖി സാവന്ത്. വാർത്തകളിൽ ഇടം പിടിക്കാനായി എന്തും ചെയ്യുന്ന താരമാണ് രാഖി