‘രക്ഷാബന്ധന്‍’ കണ്ണ് നിറയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ! വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘രക്ഷാബന്ധന്‍’ കണ്ടിട്ട് കണ്ണ് നിറയാതെ തിയേറ്റര്‍ വിടാനാകില്ലെന്ന് വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന. സഹോദര സ്നേഹത്തിന്റെ മനോഹരമായ ലോകമാണ് ആനന്ദ് റായി സൃഷ്ടിച്ചതെന്നും അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന…

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘രക്ഷാബന്ധന്‍’ കണ്ടിട്ട് കണ്ണ് നിറയാതെ തിയേറ്റര്‍ വിടാനാകില്ലെന്ന് വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന. സഹോദര സ്നേഹത്തിന്റെ മനോഹരമായ ലോകമാണ് ആനന്ദ് റായി സൃഷ്ടിച്ചതെന്നും അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന കുറിച്ചു. ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടതിന് ശേഷമാണ് ട്വിങ്കില്‍ ഖന്നയുടെ കുറിപ്പ്.

ചിത്രം ഒരുപോലെ എങ്ങനെ തന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്‌തെന്ന് ട്വിങ്കില്‍ പറയുന്നു. ‘രക്ഷാബന്ധന്‍ എന്നെ ആദ്യ പകുതിയില്‍ ചിരിപ്പിക്കുകയും രണ്ടാം പകുതിയില്‍ കരയിപ്പിക്കുകയും ചെയ്തു. നമ്മളെല്ലാവരും ഇല്ലെന്ന് നടിക്കുന്ന ഇന്ത്യയെക്കുറിച്ച് ഒരു സിനിമയാണ്’ എന്ന് ട്വിങ്കിള്‍ എഴുതി.

‘സ്ത്രീധനം എന്നതില്‍ നിന്ന് സമ്മാനം എന്നതിലേയ്ക്ക് ഞങ്ങള്‍ നിബന്ധനകള്‍ മാറ്റി. എന്നാല്‍ സമൂഹത്തിന്റെ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക തലങ്ങളില്‍ ഈ വ്യത്യാസം വളരെ വലുതാണ്.

പരസ്പരം കളിയാക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന ആത്യന്തികമായി ഒരുമിച്ച് വിജയം നേടുന്ന സഹോദരങ്ങളുടെ ലോകമാണ് സംവിധായകന്‍ ആനന്ദ് റായ് കാണിക്കുന്നത്. ഒരു പക്ഷേ സിനിമക്ക് മാത്രമാകാം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ചൂഴ്ന്ന് കയറാനുള്ള ശക്തിയുള്ളത്. രക്ഷാ ബന്ധന്‍ നിങ്ങളെ ചിരിപ്പിക്കും, എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞ് കണ്ണ് നിറയാതെ തിയേറ്ററില്‍ നിന്നും ഇറങ്ങാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു,’ ട്വിങ്കിള്‍ കുറിച്ചു.

ചിത്രം ഓഗസ്റ്റ് 11നാണ് തിയ്യറ്ററിലെത്തുന്നത്. സീ സ്റ്റുഡിയോസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് നിര്‍മ്മാണം.
‘രാമ സേതു’, ‘ഒ എം ജി 2’, ‘സെല്‍ഫി’, തമിഴ് ചിത്രം രാക്ഷസന്റെ റീമേക്ക്, സൂരരൈ പോട്ര് ചിത്രത്തിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.