രാകുൽ നൽകിയ മറുപടിയെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്

നിരവധി ആരാധകർ ഉള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് രാകുൽ പ്രീത് സിങ്. തെന്നിന്ത്യയിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും നിരവതി ആരാധകരെയാണ് രാകുൽ സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലും ഇതിനോടകം തന്റെ കഴിവ് തെളിയിച്ച താരമാണ് രാകുൽ. ചെയ്ത…

നിരവധി ആരാധകർ ഉള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് രാകുൽ പ്രീത് സിങ്. തെന്നിന്ത്യയിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും നിരവതി ആരാധകരെയാണ് രാകുൽ സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലും ഇതിനോടകം തന്റെ കഴിവ് തെളിയിച്ച താരമാണ് രാകുൽ. ചെയ്ത ചിത്രങ്ങൾ ഒക്കെ തന്നെ ഹിറ്റ് ആയതിനാൽ രാകുൽ എന്ന നടിയും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി ആരാധകർ ആണ് ഇന്ന് താരത്തിനുള്ളത്.സൊസിലെ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൽ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

Rakul Preeth singh react comment
Rakul Preeth singh react comment

അത്തരത്തിൽ കഴിഞ്ഞ ദിവസം രാകുൽ പങ്കുവെച്ച ഒരു ചിത്രവും അതിനു വന്ന മോശം കമെന്റുകളും രാകുൽ നൽകിയ മറുപടിയും ഒക്കെയാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. വെളുത്ത നിറത്തിൽ ഉള്ള ഷർട്ടും ഷോർട്സും ധരിച്ച് കാറിൽ നിന്ന് ഇറങ്ങുന്ന ചിത്രം ആണ് രാകുൽ പങ്കുവെച്ചത്. എന്നാൽ ഈ ഫോട്ടോയ്ക്ക് ഒരാൾ നൽകിയ മറുപടി കാറിലെ സെക്ഷൻ കഴിഞ്ഞു ഇറങ്ങുന്നതിനിടയിൽ പാന്റ് ഇടാൻ മറന്നോ എന്നാണ്. എന്നാൽ ഈ കമെന്റിനു തക്ക മറുപടിയും രാകുൽ നൽകുന്നുണ്ട്. കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ. അതു കൊണ്ടാ യിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ എന്നാണ്.

കൂടാതെ, ഇത് പോലെയുള്ള ചിന്തയുള്ള മനുഷ്യർ ഈ സമൂഹത്തിൽ ഉള്ളിടത്തോളം കാലം സ്ത്രീ സുരക്ഷയെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല എന്നും തുല്യത ലഭിക്കാൻ സാധ്യതയില്ല എന്നുമാണ് രാകുൽ ഈ കമെന്റിന് നൽകിയ മറുപടി. എന്നാൽ താരത്തിനെ ഈ വാക്കിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് എത്തിയിരിക്കുന്നത്. രാകുൽ പറഞ്ഞത് ശരിയല്ല എന്നും അദ്ദേഹത്തിനെ മോശക്കാരൻ ആക്കാൻ അദ്ദേഹത്തിന്റെ വീട്ടുകാരെയോ അമ്മയെയോ മെൻഷൻ ചെയ്യേണ്ട കാര്യമില്ല എന്നും അയാൾ പറഞ്ഞത് തെറ്റാണെങ്കിൽ രാകുൽ പറഞ്ഞതും തെറ്റാണു എന്നൊക്കെയുള്ള കമെന്റുകളാണ് ആണ് താരത്തിന്റെ മറുപടിക്ക് സോഷ്യൽ മീഡിയയിൽ വരുന്നത്.