കാറിലെ കഥകൾ പറഞ്ഞു തരുന്നതിനിടയിൽ നിനക്ക് കുറച്ച് ബുദ്ധി കൂടി പറഞ്ഞു തരാൻ പറ നിന്റെ അമ്മയോട്!

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിനിമാവേദിയില്‍ എഴുതി ചേര്‍ത്ത പേരാണ് രാകുല്‍പ്രീതിന്റെത്. തമിഴിലും തെലുങ്കിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായ ഈ ഡല്‍ഹിക്കാരി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം…

Rakul Preeth singh react comment

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിനിമാവേദിയില്‍ എഴുതി ചേര്‍ത്ത പേരാണ് രാകുല്‍പ്രീതിന്റെത്. തമിഴിലും തെലുങ്കിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായ ഈ ഡല്‍ഹിക്കാരി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ആയും അല്ലാതെയും ഉള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ വന്ന ഒരു കമെന്റും അതിന് രാകുൽ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. ഷോർട്സ് ധരിച്ച് കാറിൽ നിന്ന് ഇറങ്ങുന്ന തന്റെ ഒരു ചിത്രം ആണ് രാകുൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

എന്നാൽ ഇതിനു താഴെ ഒരു ഞരമ്പ് രോഗി എഴുതിയ കമെന്റ് ‘കാറിലെ സമ്മേളത്തിന് ശേഷം പാന്റിടാൻ മറന്നുപോയ യുവതി’ എന്നാണ്. സാദാരണ നടിമാരുടെ ചിത്രങ്ങൾക്ക് ഇത്തരത്തിൽ ഉള്ള കമെന്റുകൾ വരുന്നത് പാതിവാണു. അതിനു അധികം നടിമാരും മറുപടി കൊടുക്കുകയും ഇല്ല. എന്നാൽ ശക്തമായ ഭാഷയിൽ തന്നെ ഈ കമെന്റിനുള്ള മറുപടി നൽകിയിരിക്കുകയാണ് രാകുൽ.

“നിൻറെ അമ്മ ഇതുപോലെ കാറിൽ കുറെ സമ്മേളനം നടത്താറുണ്ട് എന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ നീയും ഈ കാര്യത്തിൽ വിദക്തൻ ആയിരിക്കും. നിന്റെ ‘അമ്മ നിന്നോട് കാറിലെ സമ്മേളനങളുടെ കഥ പറഞ്ഞു തരുന്ന കൂട്ടത്തിൽ കുറച്ച് ബുദ്ധി കൂടി പറഞ്ഞു തരാൻ പറയണം . നിന്നെ പോലെയുള്ള ആളുകൾ ഉള്ളിടത്തോളം കാലം സ്ത്രീകൾക്ക് ഇവിടെ സുരക്ഷിതത്വം ഉണ്ടാവില്ല. സുരക്ഷയെ കുറിച്ചും തുല്യതയെ കുറിച്ചും ചർച്ച ചെയ്താൽ മാത്രം പോരാ” എന്നുമാണ് രാകുൽ നൽകിയ കമെന്റ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. തക്ക മറുപടി കിട്ടിയത് കൊണ്ട് ചൊറിയാൻ വന്നവൻ പിന്നെ ആ പരിസരത്ത് പോലും വന്നില്ല എന്നതാണ് രസകരമായ കാര്യം.