കേരളത്തിലെ ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന്‌ സാക്ഷ്യം വഹിച്ച് ഓച്ചിറ

0
254
rally-in-oachira

ഓണാട്ടുകരയിലെ ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന്‌ ഓച്ചിറ ഇന്നലെ സാക്ഷ്യം വഹിച്ചു, പൗരത്യ ബില് പിൻവലിക്കണം എന്ന ആശയം മുന്നോട്ട് വെച്ചനാണ് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ യുവജന ജാഥ ഇന്നലെ നടന്നത്, ഇന്നലെ വൈകിട്ട് 5 മണിക്ക് കായംകുളം മുക്കടയിൽ നിന്നും ആരംഭിച്ച ജാഥ കരുനാഗപ്പള്ളിയിൽ ആണ് അവസാനിച്ചത്, ഇതുവരെ ആരും തന്നെ കണ്ടിട്ടില്ലാത്ത മുഹൂർത്തത്തിന് ഇന്നലെ ഓച്ചിറ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ഡിസംബർ 11 ആയിരുന്നു ഇൻഡ്യയിൽ പൗരത്വ ബില് നിയമം നിലവിൽ വന്നത്. പൗരത്വ ഭേദഗതി ബില്ലിന് ലോക് സഭ അംഗീകാരം നൽകിയിരിക്കുകയാണ്.

rally in oachira4

rally in oachira3പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച പൗരത്വ ഭേദഗതി ബിൽ സഭ പാസ്സിക്കിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഭരണഘടനാ വിരുദ്ധമായ ഒന്നും ബില്ലിലില്ലെന്ന് സർക്കാരും പറയുന്നു. 11 വർഷമായി ഇന്ത്യയിൽ കഴിയുന്ന മുസ്ലിങ്ങൾ അടക്കമുള്ളവർക്ക്‌ പൗരത്വം ഉറപ്പാക്കുന്ന 1955ലെ നിയമമാണ്‌ ഭേദഗതി ചെയ്യപ്പെടുന്നത്.

rally in oachira

rally in oachira1

അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ്‌ ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ്‌ പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.ഇത് ഒഴിവാക്കണം എല്ലാവർക്കും തുല്യ അവകാശം നല്കണം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ജാഥാ നടന്നത്.